മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​ഷ​യ​ത്തി​ൽ ​കൃ​ത്യ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തി; കേരള കോണ്‍ഗ്രസ് എമ്മിന് മൂന്ന് സീറ്റുകളിൽ മത്സരിക്കാനുള്ള യോഗ്യതയുണ്ടെ ജോസ് കെ മാണി

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് മൂ​ന്ന് സീ​റ്റു​ക​ളി​ൽ വ​രെ മ​ത്സ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​യു​ണ്ടെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി എം​പി.

തൃ​ശൂ​രി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ന് എ​ന്ത് ഗ്യാ​ര​ന്‍റി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​ൽ​കി​യ​തെ​ന്നും ജോ​സ് കെ ​മാ​ണി ചോ​ദി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ ന​യ​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് റ​ബ​ർ ​വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന് ഗു​ണ​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ ബി​ജെ​പി ത​യാ​റാ​കു​ന്നി​ല്ല. കേ​ര​ള​ത്തെ ശ്വാ​സം മു​ട്ടി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഗ​വ​ർ​ണ​റെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ ക​ളി ന​ട​ത്തു​ക​യാ​ണ്. ഇ​തി​ലൂ​ടെ ഭ​ര​ണ സ്തം​ഭ​ന​ത്തി​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വി​ഷ​യ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​കൃ​ത്യ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തി. പ​രാ​മ​ർ​ശം തി​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ന്ന​ണി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ജോ​സ് കെ ​മാ​ണ് അ​റി​യി​ച്ചു.

Related posts

Leave a Comment