ജോ​സ് കെ. ​മാ​ണി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം! റി​പ്പോ​ർ​ട്ടി​ൽ മാ​റ്റം വ​രു​ത്തി​ല്ലെ​ന്നു സി​പി​ഐ; രൂക്ഷവിമർശനം

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നും എ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ മാ​റ്റി​ല്ലെ​ന്നു സി​പി​ഐ.

സി​പി​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​എ​ൽ​ഡി​എ​ഫി​ൽ പ​രാ​തി ന​ൽ​കാ​നി​രി​ക്കേ​യാ​ണ് വി​ഷ​യ​ത്തി​ൽ സി​പി​ഐ​യു​ടെ പ്ര​തി​ക​ര​ണം.

പ​രാ​തി ന​ൽ​കി​യാ​ൽ അ​തി​ന്മേ​ൽ ച​ർ​ച്ച ന​ട​ത്താ​ൻ ത​യാ​റാ​ണ്. മു​ന്ന​ണി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്നും സി​പി​ഐ നേ​താ​ക്ക​ൾ പ​റ​യു​ന്നു.

രൂക്ഷവിമർശനം

ജോ​സ് കെ. ​മാ​ണി​ക്കെ​തി​രേ​യും കു​ണ്ട​റ​യി​ൽ മു​ൻ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്കെ​തി​രേ​യും സി​പി​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.

പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി തോ​ൽ​ക്കാ​ൻ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​നു ജ​ന​കീ​യ​ത ഇ​ല്ലാ​ത്ത​തും കു​ണ്ട​റ​യി​ൽ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ തോ​റ്റ​ത് അ​വ​രു​ടെ സ്വ​ഭാ​വ​രീ​തി കൊ​ണ്ടാ​ണെ​ന്നു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശം. ഇ​തി​നെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്നാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, താ​ഴേ​ത്ത​ട്ടി​ൽ നി​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്താ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നും അ​തി​ൽ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റ​ല്ലെ​ന്നും സി​പി​ഐ പ​റ​യു​ന്നു.

അ​തേ​സ​മ​യം, എ​ല്ലാ ഇ​ട​ത് പാ​ർ​ട്ടി​ക​ൾ​ക്കും ജ​ന​പി​ന്തു​ണ​യു​ണ്ടെ​ന്നാ​യി​രു​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ പ്ര​തി​ക​രി​ച്ച​ത്.

Related posts

Leave a Comment