ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ​യും പ​രി​ക്കു പ​റ്റു​ന്ന​വ​രു​ടെ​യും എ​ണ്ണം പെ​രു​കി

വ​ട​ക്ക​ഞ്ചേ​രി: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ​യും പ​രി​ക്കു പ​റ്റു​ന്ന​വ​രു​ടെ​യും എ​ണ്ണം മേ​ഖ​ല​യി​ൽ പെ​രു​കി.
ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ മാ​ത്രം ദേ​ശീ​യ​പാ​ത​യി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ ആ​റു​പേ​ർ മ​രി​ച്ചു. അ​പ​ക​ട​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ 15ന് ​മം​ഗ​ലം​ഡാം റോ​ഡി​ൽ ചി​റ്റ​ടി​യി​ലും മ​ണ​പ്പാ​ട​ത്തു​മു​ണ്ടാ​യ ര​ണ്ടു വ്യ​ത്യ​സ്ത ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്.

ചി​റ്റ​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ടു​കൂ​ർ ശി​വ​ൻ​കോ​വി​ലി​നു​സ​മീ​പം കു​ട്ട​പ്പ​ന്‍റെ മ​ക​ൻ ലി​ജു (28)വും ​മ​ണ​പ്പാ​ട​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ച്ച​ന​ടി മാ​ണി​ക്യ​ന്‍റെ മ​ക​ൻ ക​ർ​ണ​ൻ എ​ന്ന കൃ​ഷ്ണ​ദാ​സു​മാ​ണ് (34) മ​രി​ച്ച​ത്. ഈ ​അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ല്ക്കു​ക​യു​മു​ണ്ടാ​യി.

17ന് ​ദേ​ശീ​യ​പാ​ത മേ​രി​ഗി​രി​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ വാ​ൽ​ക്കു​ള​ന്പ് പു​ന്നൂ​രാ​ൻ ത​ങ്ക​പ്പ​ൻ (71) മ​രി​ച്ചു.20ന് ​ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര​യി​ൽ ബൈ​ക്കി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​രൂ​ർ മ​രു​ത​ക്കോ​ട് മോ​ഹ​ന​ന്‍റെ ഭാ​ര്യ സീ​ന (36) മ​രി​ച്ചു.

24ന് ​ദേ​ശീ​യ​പാ​ത ക​ല്ലി​ങ്ക​ൽ​പാ​ടം റോ​ഡ് ജം​ഗ്ഷ​നി​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വ​സൈ​നി​ക​ൻ മ​രി​ച്ചു. എ​ള​നാ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സു​നി​ലി​ന്‍റെ മ​ക​ൻ വി​ഷ്ണു (26)വാ​ണ് മ​രി​ച്ച​ത്.
ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ബി​നി​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ര​ണ്ടു​ദി​വ​സം​മു​ന്പ് 30ന് ​ദേ​ശീ​യ​പാ​ത വാ​ണി​യ​ന്പാ​റ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വാ​ണി​യ​ന്പാ​റ ഭ​ഗ​വ​തി​പ​റ​ന്പി​ൽ ജ​യ​ൻ എ​ന്ന യു​വാ​വും മ​രി​ച്ചി​രു​ന്നു.ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​വും ഈ​യി​ടെ​യാ​യി പെ​രു​കു​ക​യാ​ണ്.

Related posts