ജോസഫിന്‍റെ ശ്രമം പാർട്ടി പിടിച്ചെടുക്കാൻ! ജോയി ഏബ്രഹാമിനോടു പ്രതികരിക്കാനില്ല, പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പറയുന്നു

കോ​ട്ട​യം: പി.​ജെ.​ജോ​സ​ഫ് പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥ​നാ​ർ​ഥി ജോ​സ് ടോം. ​യ​ഥാ​ർ​ഥ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ് കെ ​മാ​ണി നേ​തൃ​ത്വം ന​ല്കു​ന്ന​താ​ണെ​ന്നും ജോ​സ് ടോം ​പ​റ​ഞ്ഞു. ജോ​യി ഏ​ബ്ര​ഹാം ന​ട​ത്തി​യ പ്ര​സ്താ​വ​ന നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നും ജോ​സ് ടോം. ​

ഇ​ന്നു രാ​വി​ലെ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് ടോം. ​ഇ​ന്ന​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്ക​വേ​യാ​ണ് ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നി​ല്ലെ​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പി​ല്ലെ​ന്നു​മാ​യി​രു​ന്നു ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന.

ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ ജോ​സ് കെ ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ൾ അ​തൊ​ക്കെ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്നും യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

മ​റ്റ് ഉ​പ​ത​രെ​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടായി​രി​ക്കു​മെ​ന്നും ജോ​സ് കെ ​മാ​ണി പ​റ​ഞ്ഞു. ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ജോ​സ് കെ ​മാ​ണി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Related posts