സ്ത്രീ​ക​ള്‍​ക്കെ​തി​രെയുള്ള അതി​​ക്ര​മം; നി​ല​വി​ലെ നി​യ​മ​ങ്ങ​ള്‍​ക്ക് പ​ല്ലും ന​ഖ​വും ഇ​ല്ലെന്ന് വ​നി​താ ​ക​മ്മീ​ഷ​ന്‍


കൊ​ച്ചി: സ്ത്രീ​ക​ള്‍​ക്കെ​തി​രെയുള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ കേ​ന്ദ്ര നി​യ​മം വേ​ണ​മെ​ന്നും നി​ല​വി​ലുള്ള നി​യ​മ​ങ്ങ​ള്‍​ക്ക് പ​ല്ലും ന​ഖ​വും ഇ​ല്ലാ​യെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍.

ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​ക്ക​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ക​ന്യാ​സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള സ്ത്രീ​ക​ളെ ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലു​ക​ള്‍ വ​ഴി അ​പ​മാ​നി​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

സ്ത്രീ​ക​ളു​ടെ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കും സ്വ​കാ​ര്യ​ത​യി​ലേ​ക്കും ക​ട​ന്നുക​യ​റു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജോ​സ​ഫൈ​ന്‍ പ​റ​ഞ്ഞു.അ​ദാ​ല​ത്തി​ല്‍ 84 പരാതികൾ പരിഗണിച്ചതിൽ 23 പ​രാ​തി​ക​ളി​ല്‍ തീ​ര്‍​പ്പാക്കി.

എ​ട്ട് കേ​സു​ക​ള്‍ വി​ശ​ദ​മാ​യ വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ള്‍​ക്കു കൈ​മാ​റി. ബാ​ക്കി​യു​ള്ള കേ​സു​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി​.

Related posts

Leave a Comment