സഹീര്‍ഖാനും സാഗരികയും ഒടുവില്‍ ആ തീരുമാനത്തിലെത്തി

വിവാഹം സംബന്ധിച്ച് സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ഭാവിവധു സാഗരികയും. തങ്ങളുടെ രണ്ടു കുടുംബങ്ങളും തമ്മിലുള്ള കൂടിച്ചേരലിന് ഒരു മതാചാരവും പിന്തുടരാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സഹീര്‍ പറഞ്ഞു.

മുസ്ലീം വിശ്വാസപ്രകാരമുള്ള വിവാഹത്തിന് തനിക്ക് താല്‍പ്പര്യമില്ലെന്നും ഹിന്ദു വിശ്വാസപ്രകാരമുള്ള സാത്ഫെറാസില്‍ നിന്നും സാഗരികയും അകന്നു നില്‍ക്കുമെന്ന് സഹീര്‍ ഖാന്‍ വ്യക്തമാക്കി. ഞാനും സാഗരികയും വ്യത്യസ്ത മതവിഭാഗത്തില്‍ വിശ്വസിക്കുന്നവരാണ്. ഇരുകുടുംബങ്ങളും അങ്ങനെ തന്നെ. അതിനാല്‍ ഒരു മതാചാരവും വിവാഹത്തില്‍ വേണ്ടെന്നാണ് തീരുമാനം. അതിനാല്‍, നിയമപരമായി ഒന്നിക്കാനാണ് തീരുമാനം.’

വ്യക്തിയുടെ സ്വഭാവത്തിനാണ് ഇരുകുടുംബങ്ങളും പിന്തുണ നല്‍കുന്നത്. അതിനാല്‍ ഈ ബന്ധത്തിന് വീട്ടുകാരുടെ ശക്തമായ പിന്തുണയുണ്ടെന്നും സഹീര്‍ പറഞ്ഞു. ഈ മാസം 27നാണ് ചടങ്ങുകള്‍ നടക്കുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക.

Related posts