രാഷ്ട്രീയവഞ്ചന ; കേരള കോണ്‍ഗ്രസിന്‍റെ അധികര മോഹമാണ് സിപിഎമ്മുമായി കോട്ടയത്ത് കൈകോർത്തതിന് പിന്നിലെന്ന് ജോഷി ഫിലിപ്പ്

joshyphilipകോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരളകോണ്‍ഗ്രസ്-എം രാഷ്ട്രീയവഞ്ചന കാട്ടിയെന്ന് ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്. വിശ്വാസവഞ്ചന കാട്ടിയ ജോസ് കെ. മാണി എംപി രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രിൽ മൂന്നിന് കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും തമ്മിൽ എഴുതിയുണ്ടാക്കിയ രേഖയുടെ ലംഘനമാണ് ഇന്ന് നടന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആറ് അംഗങ്ങളും കോണ്‍ഗ്രസിന്‍റെ എട്ട് അംഗങ്ങളും അഡ്വ. സണ്ണി പാന്പാടിയെ പ്രസിഡന്‍റായി തെരഞ്ഞെടുകാമെന്ന് രേഖയുണ്ടാക്കിയതാണ്. ഈ രേഖയുടെ മഷി ഉണങ്ങുന്നതിന് മുൻപ് തന്നെ കേരളകോണ്‍ഗ്രസ്എം വഞ്ചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കേരള കോണ്‍ഗ്രസിന്‍റെ അധികര മോഹമാണ് സിപിഎമ്മുമായി കോട്ടയത്ത് കൈകോർത്തത്. കേരള കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെ ജാരസന്തതിയാണ് ഇന്ന് കോട്ടയത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ സന്തോഷവാൻമാർ അണെന്നും കോണ്‍ഗ്രസ് പാർട്ടിയുടെ അടിയന്തര നേതൃയോഗം ഇന്ന് ചേരുമെന്നും ജോഷി ഫിലിപ്പ് അറിയിച്ചു.

Related posts