ഉടുമ്പിനെ വി​ല്ക്കാ​ൻ ശ്രമിച്ച യുവാവിനെ എ​സ്പി​സി​എ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു; പ്രതിയുടെ പക്കൽ ഉടുമ്പുണ്ടെന്ന് ഉറപ്പിച്ച ശേഷം തന്ത്രപരമായി കുടുക്കുകയായിരുന്നു

udumbകാ​ക്ക​നാ​ട്: ച​ന്പ​ക്ക​ര ഭാ​ഗ​ത്ത് ഉ​ടു​ന്പി​നെ വി​ല്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ച​ന്പ​ക്ക​ര നെ​റു​തു​രു​ത്തി​ൽ തോ​മ​സ് ബി​നു(40)​നെ എ​സ്പി​സി​എ​യും വ​ന്യ​ജീ​വി കു​റ്റ​നി​വാ​ര​ണ വി​ഭാ​ഗ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി.      എ​സ്പി​സി​എ ഇ​ൻ​സ്പെ​ക്‌​ട​ർ ടി.​എം. സ​ജി​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ടർ​ന്ന് ബിനുവിന്‍റെ ച​ന്പ​ക്ക​ര​യി​ലെ വീ​ട്ടിലെത്തി​യ സം​ഘം ഉ​ടു​ന്പി​നെ വാ​ങ്ങാ​ൻ വി​ല​പ​റ​യു​ക​യാ​യി​രു​ന്നു.

ഇ​രു​പ​തി​നാ​യി​രം രൂ​പ വി​ല പ​റ​ഞ്ഞു​റ​പ്പി​ച്ച് തോ​മ​സ് ബി​നു​വി​ന്‍റെ​പ​ക്ക​ൽ ഉ​ടു​ന്പ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ​ശേ​ഷം സംഘം ബി​നു​വി​നേ​യും ഉ​ടു​ന്പി​നേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.   ഉ​ടു​ന്പി​നെ മ​ര​ട് സ്വ​ദേ​ശി​യി​ൽ നി​ന്നും വാ​ങ്ങി​യ​താ​യാ​ണ് ബി​നു പ​റ​യു​ന്ന​തെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത് പ​റ​ഞ്ഞു. ഉ​ടു​ന്പ് നാ​ട്ടി​ൻപു​റ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന ജീ​വി​യാ​ണ്.

തോ​മ​സ് ബി​നു​വി​നേ​യും ഉ​ടു​ന്പി​നേ​യും ഫോ​റ​സ്റ്റ് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡി​ന് കൈ​മാ​റി. ഒ​രു മാ​സം മു​ന്പ് നെ​ടു​ന്പാ​ശേ​രി​യി​ലെ ഒ​രു വീ​ട്ടി​ൽനി​ന്ന് അധികൃതർ പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ​പ​ക്ഷി​യു​ടെ കൂ​ട്ട​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. എ​സ്പി​സി​എ  ഇ​ൻ​സ്പെ​ക്‌​ട​ർ സ​ജി​ത്ത്, വ​ന്യ​ജീ​വി കു​റ്റ​നി​വാ​ര​ണ വി​ഭാ​ഗം ഓ​ഫീ​സ​ർ വി.​എ​സ്. സ​ജീ​ഷ്, ടി.​എ​സ്. സു​നി, ഫോ​റ​സ്റ്റ് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് റെ​യി​ഞ്ച് ഓ​ഫീ​സ​ർ  ജ​യ ച​ന്ദ്ര​ൻ, എ​സ്പി​സി​എ അ​സി​സ്റ്റ​ന്‍റ് കെ.​ബി. ഇ​ക്ബാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts