ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്കം; വേനൽക്കാല രോഗങ്ങൾ പടരുന്നു;  മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യവകുപ്പ്

കോ​ട്ട​യം: ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കു​ന്നു. ചി​ക്ക​ൻ​പോ​ക്സ്, മ​ഞ്ഞ​പ്പി​ത്തം, ചെ​ങ്ക​ണ്ണ്, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണു ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​യി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത്. വേ​ന​ൽ ചൂ​ടി​ൽ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി വ​ര​ണ്ട​തോ​ടെ ജ​ല മ​ലി​നീ​ക​ര​ണ​വും വ്യാ​പ​ക​മാ​ണ്. മ​ലി​ന​ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തു വ​ഴി​യും അ​വ ഉ​പ​യോ​ഗി​ച്ചു ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ​യും വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളും മ​ഞ്ഞ​പ്പി​ത്ത​വും വ്യാ​പ​ക​മാ​കു​മെ​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വേ​ന​ൽ കാ​ല​ത്തു ചൂ​ടു വെ​ള്ളം കു​ടി​ക്കു​ക, ജ​ലാ​ശ​യ​ങ്ങ​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണു മു​ൻ​ക​രു​ത​ൽ. മ​ലി​ന​ജ ഹൈ​പ്പ​റ്റൈ​റ്റി​സ് എ ​വി​ഭാ​ഗ​ത്തി​ലു​ള്ള മ​ഞ്ഞ​പ്പി​ത്തം ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സൂ​ര്യ​പ്ര​കാ​ശ​ത്തി​ന്‍റെ കാ​ഠി​ന്യ​ത്താ​ൽ ക​ണ്ണി​നു​ണ്ടാ​കു​ന്ന ചെ​ങ്ക​ണ്ണ് രോ​ഗ​വും പ​ട​രു​ന്നു​ണ്ട്. ബാ​ക്ടീ​രി​യ, വൈ​റ​സ് എ​ന്നി​ങ്ങ​നെ ര​ണ്ടു ത​രം ചെ​ങ്ക​ണ്ണ് രോ​ഗ​ങ്ങ​ളും ഇ​ക്കു​റി വ​ർ​ധി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചൂ​ടു കൂ​ടു​ന്ന​തോ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​വ​ർ​ക്കു​മാ​ണു രോ​ഗം വ​രാ​ൻ സാ​ധ്യ​ത​യേ​റെ. യാ​ത്ര​ക​ളി​ൽ കൂ​ളിം​ഗ് ഗ്ലാ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, ത​ണു​ത്ത വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ണ്ണ് ക​ഴു​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ചെ​ങ്ക​ണ്ണി​നു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി​രു​ന്ന വൈ​റ​ൽ പ​നി ഇ​ക്കു​റി അ​ധി​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​താ​ണു ജി​ല്ല​യി​ലെ​ങ്ങും ആ​ശ്വാ​സം പ​ക​രു​ന്ന​ത്. ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ചി​ക്ക​ൻ​പോ​ക്സും പ​ട​രു​ന്നു​ണ്ട്. ആ​രോ​ഗ്യ​വി​ഭാ​ഗം ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക​യും ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​റു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തെ​ങ്കി​ലും രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കാ​നാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ തി​രു​വാ​ർ​പ്പ്- ര​ണ്ട്, മു​ണ്ട​ക്ക​യം – നാ​ല്, മു​ള​ക്കു​ളം, അ​ക​ല​ക്കു​ന്നം നാ​ട്ട​കം, ഏ​റ്റു​മാ​നൂ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണു ചി​ക്ക​ൻ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Related posts