ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ മു​മ്പി​ല്‍ നി​ന്ന പ​യ്യ​ന്റെ ക​ര​ണ​ത്ത​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ! വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

പാ​ക്കി​സ്ഥാ​നി​ല്‍ ലൈ​വ് റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ മു​മ്പി​ല്‍ നി​ന്ന പ​യ്യ​ന്റെ ക​ര​ണ​ത്ത​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക.

ആ​ള്‍​ക്കൂ​ട്ട​ത്തി​നു ന​ടു​വി​ല്‍ നി​ന്നു​കൊ​ണ്ട് ഈ​ദ് ദി​ന​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക മ​യ്‌​ര ഹാ​ഷ്മി യു​വാ​വി​നെ ത​ല്ലി​യ​ത്.

അ​ഞ്ച് സെ​ക്ക​ന്റ് മാ​ത്ര​മു​ള്ള ഇ​തി​ന്റെ വീ​ഡി​യോ ഞൊ​ടി​യി​ട​യി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഇ​ട​യി​ല്‍​നി​ന്ന് ഹാ​ഷ്മി കാ​ര്യ​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന​തി​നി​ട​യ്ക്ക് വെ​ളു​ത്ത ഷ​ര്‍​ട്ട് ധ​രി​ച്ച യു​വാ​വ് കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി മ​റ്റൊ​രാ​ളെ കൈ ​കാ​ണി​ച്ച് വി​ളി​ച്ച് എ​ന്തോ പ​റ​യു​ന്ന​തു വീ​ഡി​യോ​യി​ല്‍ കാ​ണാം.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഹാ​ഷ്മി ഇ​യാ​ള​ടെ ക​ര​ണ​ത്ത​ടി​ച്ച​ത്. എ​ന്തി​നാ​ണ് ത​ല്ലി​യ​തെ​ന്ന് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹാ​ഷ്മി​യെ വി​മ​ര്‍​ശി​ച്ചും പി​ന്തു​ണ​ച്ചും ആ​ളു​ക​ളെ​ത്തി.

മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് അ​ടി​ച്ച​താ​കു​മെ​ന്ന് ചി​ല​ര്‍ പ​റ​യു​മ്പോ​ള്‍ യു​വ​തി​യു​ടെ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്ന് മ​റ്റു​ചി​ല​ര്‍ വാ​ദി​ച്ചു.

ച​ര്‍​ച്ച കൈ​വി​ട്ടു​പോ​യ​തോ​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ലൈ​വ് ബ്രോ​ഡ്കാ​സ്റ്റി​നി​ട​യി​ല്‍ ഒ​രു കു​ടും​ബ​ത്തെ യു​വാ​വ് മോ​ശ​മാ​യി പ​റ​ഞ്ഞെ​ന്നും അ​ത്ത​രം പ്ര​വ​ണ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും മ​യ്‌​ര ഹാ​ഷ്മി ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment