ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി റ​മ​ദാ​നി​ൽ ഖു​ർ​ആ​ൻ പാ​രാ​യ​ണം പൂ​ർ​ത്തി​യാ​ക്കി ഏ​ഴ് വ​യ​സു​കാ​രി

വ​ള​പ​ട്ട​ണം: പാ​മ്പു​രു​ത്തി ത​അ​ലീ​മു​ൽ മ​ദ്റ​സ​യി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ഏ​ഴ് വ​യ​സു​കാ​രി​യു​മാ​യ ജൗ​ഹ​റ മോ​ൾ വി​സ്മ​യ​മാ​കു​ന്നു. 30 ദി​നം നോ​മ്പ​നു​ഷ്ഠി​ച്ചും ഖു​ർ​ആ​ൻ പൂ​ർ​ണ​മാ​യും പാ​രാ​യ​ണം ചെ​യ്തു​മാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്കി ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്.

ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്യാ​ൻ പ​ഠി​ച്ചു തു​ട​ങ്ങു​ന്ന പ്ര​ഥ​മ പ്രാ​യ​ത്തി​ൽ ത​ന്നെ ഖു​ർ​ആ​ൻ മു​ഴു​വ​നും പാ​രാ​യ​ണം ചെ​യ്ത ഈ ​ര​ണ്ടാം ക്ലാ​സു​കാ​രി സൂ​റ​ത്തു​ക​ളു​ടെ പേ​രു​ക​ളെ​ല്ലാം കാ​ണാ​തെ പ​റ​യു​ന്നു​മു​ണ്ട്. ഫ​ർ​ള് നി​സ്കാ​ര​ങ്ങ​ളോ​ടൊ​പ്പം ത​റാ​വീ​ഹ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ന്ന​ത്ത് നി​സ്കാ​ര​ങ്ങ​ളും മു​റ​തെ​റ്റാ​തെ നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് ഏ​ഴു​വ​യ​സ്സു​കാ​രി കൊ​ച്ചു​മി​ടു​ക്കി എ​ല്ലാ​വ​രു​ടെ​യും മ​നം ക​വ​ർ​ന്നു .

പി.​എം ജാ​ബി​ർ ഫാ​ളി​ലി – കെ.​പി ജ​സീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജൗ​ഹ​റ. പാ​മ്പു​രു​ത്തി മു​സ്ലിം ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​യെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. മ​ഹ​ല്ല് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി.​അ​ബ്ദു​ൽ സ​ലാം ഉ​പ​ഹാ​രം കൈ​മാ​റി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ടി. മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ, ട്ര​ഷ​റ​ർ എം. ​മു​സ്ത​ഫ ഹാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ക​മാ​ൽ, സെ​ക​ട്ട​റി വി.​പി റ​ഫീ​ഖ്, കെ.​പി. മു​ഹ​മ്മ​ദ​ലി മൗ​ല​വി, പി.​ഖാ​ലി​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment