ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം; സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍​ക്ക് താ​ര​പ​രി​വേ​ഷം; വി​ല​കു​റ​ഞ്ഞ ഫോ​ണു​ക​ള്‍ കി​ട്ടാ​നി​ല്ല


പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ്-19 വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സം ഓ​ണ്‍​ലൈ​നി​ലാ​ക്കി​യ​തോ​ടെ സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍​ക്ക് വ​ന്‍ ഡി​മാ​ൻ​ഡ്.​ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ പ​ല മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളി​ലും സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍ കി​ട്ടാ​നി​ല്ല എ​ന്ന അ​വ​സ്ഥ​യാ​യ​തോ​ടെ ര​ക്ഷി​താ​ക്ക​ള്‍ നെ​ട്ടോ​ട്ട​ത്തി​ലും.


ഇ​ന്‍റ​ര്‍​നെ​റ്റു​ക​ളു​ടെ ഉ​പ​യോ​ഗം കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​മെ​ന്ന ക​ണ്ടെ​ത്ത​ലി​ല്‍ സ്‌​കൂ​ളി​ലേ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കി​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് ഇ​പ്പോ​ള്‍ താ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൊ​ബൈ​ല്‍​ഫോ​ണ്‍ ന​ല്‍​കാ​തി​രു​ന്ന ര​ക്ഷി​താ​ക്ക​ളി​പ്പോ​ള്‍ ഓ​ണ്‍ ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി മ​ക്ക​ള്‍​ക്ക് സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍ വാ​ങ്ങി​ന​ല്‍​കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.

അ​വ​ശ്യ​ക്കാ​ര്‍ കൂ​ടി​യ​തോ​ടെ പ​ല മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളി​ലും വി​ല​കു​റ​ഞ്ഞ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ കി​ട്ടാ​ക്ക​നി​യു​മാ​യി മാ​റി. 8,000 മു​ത​ല്‍ 10,000 രൂ​പ​വ​രെ വി​ല​യു​ള്ള സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യും. അ​തി​നാ​ല്‍​ത​ന്നെ ക​ട​ക​ളി​ല്‍ സ്‌​റ്റോ​ക്കു​ണ്ടാ​യി​രു​ന്ന ഇ​ത്ത​രം ഫോ​ണു​ക​ള്‍ ചൂ​ട​പ്പം പോ​ലെ​യാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്.

Related posts

Leave a Comment