ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ക​മ്പനി ​യു​ടെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം; ജീ​വ​ന​ക്കാ​ർ​ക്കാ​യി ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നമൊരുക്കി ജോയ്ആലുക്കാസ് ഗ്രൂപ്പ്

ദു​ബാ​യ്: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ജോ​യ്ആ​ലു​ക്കാ​സ് ഒ​രു​ക്കി​യ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം കൊ​ച്ചി​യി​ലി​റ​ങ്ങി.

ദു​ബാ​യി​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന സ​ർ​വീ​സി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ഷാ​ർ​ജ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ 25 കു​ട്ടി​ക​ളും ആ​റു ന​വ​ജാ​ത ശി​ശു​ക്ക​ളു​മ​ട​ക്കം 174 പേ​ർ നാ​ട്ടി​ലെ​ത്തി.

സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി സുരക്ഷാ കി​റ്റു​ക​ളും ന​ൽ​കി​യ ശേ​ഷ​മാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. മു​ഴു​ൻ​പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം അ​നു​കൂ​ല​മാ​യി​രു​ന്നു.

ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് യു​എ​ഇ​യി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​ർ, നാ​ട്ടി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ എ​ത്തി​യ മാ​താ​പി​താ​ക്ക​ൾ, മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കു​കൂ​ടി വേ​ണ്ടി​യാ​ണ് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ക​ന്പ​നി​യു​ടെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment