ഇനി ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ; വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ സ്കൂ​ളും അ​ങ്ക​ണ​വാ​ടി​യും വൃ​ത്തി​യാ​ക്കി എം​എ​ല്‍​എ​യും സം​ഘ​വും

നെ​ടു​മ്പാ​ശേ​രി: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ചെ​ളി അ​ടി​ഞ്ഞു​കൂ​ടി വൃ​ത്തി​ഹീ​ന​മാ​യ സ​ര്‍​ക്കാ​ര്‍ സ്കൂ​ളും അ​ങ്ക​ണ​വാ​ടി​യും എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ട് മ​ണി​ക്കൂ​റു​കൊ​ണ്ട് വൃ​ത്തി​യാ​ക്കി. പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്ക​ട​വ് ഗ​വ. എ​ല്‍പി സ്കൂ​ളും, 74-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി​യുമാ​ണ്.

റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 25ഓ​ളം പേർ ചേ​ര്‍​ന്ന് പൂ​ര്‍​ണ​മാ​യും വൃ​ത്തി​യാ​ക്കി​യ​ത്. സ്കൂ​ളി​ലെ ഏ​താ​നും അ​ധ്യാ​പ​ക​രും, പിടിഎ ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍​ന്ന് സ്കൂ​ൾ വൃ​ത്തി​യാ​ക്കാ​ന്‍ ആ​രം​ഭി​ച്ച​പ്പോ​ളാ​ണ് ടി-ഷ​ര്‍​ട്ടും ലു​ങ്കി​യു​മ​ണി​ഞ്ഞ് റോ​ജി എം. ​ജോ​ണ്‍ എംഎ​ല്‍എ​യും ഒ​രു പ​റ്റം ആ​ളു​ക​ളും വൃ​ത്തി​യാ​ക്കു​വാ​നു​ള്ള സാ​മ​ഗ്രി​ക​ളു​മാ​യി സ്കൂ​ളി​ല്‍ എ​ത്തി​യ​ത്.

ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ സ്കൂ​ളും അ​തി​നോ​ട് ചേ​ര്‍​ന്ന അ​ങ്ക​ണ​വാ​ടി​ കെ​ട്ടി​ട​വും വൃത്തി​യാ​യി.
അ​ങ്ക​ണ​വാ​ടി​​യി​ല്‍ കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ബെ​ഞ്ചു​ക​ളും ഡെ​സ്കു​ക​ളും ക​ളി​ക്കോ​പ്പു​ക​ളും ഡെ​റ്റോ​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വ്യ​ത്തി​യാ​ക്കി​യാ​ണ് എംഎ​ല്‍എ​യും സം​ഘ​വും മ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തും ഈ ​സ്കൂ​ളും അ​ങ്ക​ണ​വാ​ടി​യും വെ​ള്ളം ക​യ​റി ചെ​ളി അ​ടി​ഞ്ഞ​പ്പോ​ള്‍ എംഎ​ല്‍എ ഇ​ട​പെ​ട്ടാ​യിരുന്നു ശു​ചി​യാ​ക്കി​യ​ത്. വീ​ണ്ടും ഇ​തു​പോ​ലെ സ്കൂ​ളും അ​ങ്ക​ണ​വാ​ടി​യും വെ​ള്ളം ക​യ​റി വൃത്തി​യാ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​തി​രി​ക്ക​ട്ടെ എ​ന്നാ​ശം​സി​ച്ചാ​ണ് എംഎ​ല്‍എ​യും സം​ഘ​വും മ​ട​ങ്ങി​യ​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​വൈ. ടോ​മി, എ​ള​വൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. നാ​രാ​യ​ണ​ന്‍, സി.​പി.​ഡേ​വി​സ് എ​ന്നി​വ​രോ​ടൊ​പ്പം അ​ങ്ക​മാ​ലി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നാ​ണ് സ്കൂ​ളും അ​ങ്ക​ണ​വാ​ടി​യും വൃത്തി​യാ​ക്കി​യ​ത്.

Related posts