സ്ത്രീ​കൾക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന കൊ​ടു​ക്കു​ന്ന​ത് ഇ​ൻ​സ​ൾ​ട്ട് ചെ​യ്യു​ന്ന​ത് പോ​ലെ​യാ​ണ്; ജൂ​ഡ് ആ​ന്തണി ജോ​സ​ഫ്

സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ലി​ന് സ​മൂ​ഹം സ്‌​പേ​സ് കൊ​ടു​ക്കു​ന്നു​ണ്ടോ എ​ന്ന​താ​ണ് പ്ര​ശ്‌​നം. സ്‌​കൂ​ൾ കാ​ലം മു​ത​ൽ പെ​ൺ​കു​ട്ടി​ക​ളെ​യും ആ​ൺ​കു​ട്ടി​ക​ളെ​യും വെ​വേറെ ഇ​രു​ത്തു​ന്ന, സം​സാ​രി​ക്കു​ന്ന​തു പോ​ലും വി​ല​ക്കു​ന്ന സ്‌​കൂ​ളു​ക​ൾ ന​മ്മു​ടെ നാ​ട്ടി​ൽ ഇ​പ്പോ​ഴും ഉ​ണ്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ചെ​ല്ലു​മ്പോ​ൾ ന​മ്മ​ൾ സ്ത്രീ​ക​ളോ​ട് ആ​ദ്യം ഇ​രി​ക്കൂ എ​ന്ന് പ​റ​യു​മ്പോ​ൾ അ​തെ​ന്തി​നാ​ണെ​ന്ന് അ​വ​ർ​ക്ക് മ​ന​സി​ലാ​വി​ല്ലെന്ന് ജൂ​ഡ് ആ​ന്തണി ജോ​സ​ഫ്.

ന​മ്മ​ൾ അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന കൊ​ടു​ക്കു​ന്ന​ത് അ​വ​രെ സം​ബ​ന്ധി​ച്ച് ഇ​ൻ​സ​ൾ​ട്ട് ചെ​യ്യു​ന്ന​ത് പോ​ലെ​യാ​ണ്. ന​മ്മ​ളും അ​വ​രും തു​ല്യ​രാ​ണെ​ന്നാ​ണ് അ​വ​ർ വി​ചാ​രി​ക്കു​ന്ന​തെന്ന് ജൂഡ് പറഞ്ഞു.

എ​ന്‍റെ സി​നി​മ​ക​ളി​ൽ ഒ​രി​ക്ക​ലും പ്ര​ധാ​ന ക​ഥാ​പാ​ത്രം സ്ത്രീ​യാ​ണോ പു​രു​ഷ​നാ​ണോ എ​ന്ന് ചി​ന്തി​ക്കാ​റി​ല്ല. ക​ഥ ന​ല്ല​താ​ണോ അ​ല്ല​യോ എ​ന്ന് മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​ത്.

കൂ​ടാ​തെ എ​ന്‍റെ സി​നി​മ​ക​ളി​ലെ മ​റ്റ് ടെ​ക്‌​നി​ക്ക​ൽ മേ​ഖ​ക​ളി​ൽ സ്ത്രീ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും എ​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ​മാ​രാ​യി ഒ​രി​ക്ക​ലും സ്ത്രീ​ക​ളെ വ​യ്ക്കാ​റി​ല്ല. ഞാ​ൻ അ​വ​രോ​ട് ദേ​ഷ്യ​പ്പെ​ടു​ന്ന​ത് അ​വ​ർ ഏ​തു രീ​തി​യി​ൽ എ​ടു​ക്കു​മെ​ന്ന പേ​ടി​കൊ​ണ്ടാ​ണ് അ​തെന്ന്
ജൂ​ഡ് ആ​ന്തണി ജോ​സ​ഫ് കൂട്ടിച്ചേർത്തു.

Related posts

Leave a Comment