നാരങ്ങാവെള്ളത്തില്‍ എട്ടിന്റെ പണി! ജ്യൂസിനൊക്കെ തിരുവനന്തപുരത്ത് 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം: വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഭക്ഷണത്തിന് കഴുത്തറപ്പൻ ബില്ല് ഈ​ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ല്ലാ ന​ഗ​രത്തിലുമു​ണ്ട്. ഇതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധവും പതിവാണ്. അ​ത്ത​ര​മൊ​രു പ്രതിഷേധമാണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​കു​ന്ന​ത്. തി​രു​വ​ന​ന്തപു​രം വ​ഴു​ത​ക്കാ​ട്ടെ ഒരു സ്വകാര്യ ഭ​ക്ഷ​ണ ശാ​ല​യി​ൽ നി​ന്നും നാരങ്ങാവെള്ളം കുടിച്ച അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്ന​യാളാണ് ബില്ല് സഹിതം ഫേസ്ബുക്കിൽ പ്രതിഷേധക്കുറിപ്പിട്ടത്.

ര​ണ്ട് ഗ്ലാ​സ് നാ​ര​ങ്ങാ വെ​ള്ള​ത്തി​ന് 230 രൂ​പ​യാ​ണ് ന​ൽ​കേ​ണ്ടി വ​ന്ന​ത്. മെ​നു കാ​ർ​ഡി​ലെ വി​ല പ​രി​ശോ​ധി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഒ​ന്നും പ​റ​യാ​തെ പ​ണം ന​ൽ​കി അ​ടു​ത്തു​ള്ള ക​ട​യി​ൽ നി​ന്നും പ​ന്ത്ര​ണ്ട് രൂ​പ ന​ൽ​കി നാ​ര​ങ്ങ വെ​ള്ളം കു​ടി​ച്ച​പ്പോ​ഴാ​ണ് ത​ന്‍റെ ദാ​ഹം മാ​റി​യ​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​യു​ന്നു. ആ​ദ്യം ക​യ​റി​യ റ​സ്റ്റൊ​റ​ന്‍റി​ലെ​യും ര​ണ്ടാ​മ​ത് ക​യ​റി​യ ജ്യൂ​സ് പാ​ർ​ല​റി​ലെ​യും ബി​ല്ല് സ​ഹി​ത​മാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

അബ്ദുൾ ലത്തീഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Related posts