ലോ​പെ​ടെ​ഗിയെ പുറത്താക്കും

മാഡ്രിഡ്: ലാ​ലിഗ​യി​ല്‍ നാ​ലാം തോ​ല്‍വി​യും വ​ഴ​ങ്ങി​യ​തോ​ടെ റ​യ​ല്‍ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ന്‍ ജൂ​ലി​യ​ന്‍ ലോ​പെ​ടെ​ഗി​യെ പു​റ​ത്താ​ക്കു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ള്‍. എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ ചി​ര​വൈ​രി​ക​ളാ​യ ബാ​ഴ്‌​സ​ലോ​ണ​യി​ല്‍നി​ന്നേ​റ്റ 5-1ന്‍റെ ​നാ​ണം​കെ​ട്ട തോ​ല്‍വി​യാ​ണ് ലോ​പെ​ടെ​ഗി​യു​ടെ സ്ഥാ​നം തെ​റി​പ്പി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. പകര മായി അന്‍റോണ‍ിയോ കോന്‍റെയെ എത്തിക്കാനാണ് റയൽ നോ ക്കുന്നത്.

യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ വി​ക്ടോ​റി പ്ലാ​സ​നെ തോ​ല്‍പ്പി​ച്ചു​കൊ​ണ്ട് റ​യ​ല്‍ വി​ജ​യ​വ​ഴി​യി​ലെ​ത്തി​യെ​ന്ന് സൂ​ച​ന​ക​ള്‍ ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്‍ക്ലാ​സി​ക്കോ​യി​ലെ തോ​ല്‍വി ലോ​പെ​ടെ​ഗി​യു​ടെ സ്ഥാ​നച​ല​ന​ത്തി​ന് ആ​ക്കം കൂ​ട്ടി.

എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ ജ​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ മു​ന്‍ സ്പാ​നി​ഷ് പ​രി​ശീ​ല​ക​ന് താ​ത്കാ​ലി​ക​മാ​യി​ട്ടെ​ങ്കി​ലും സ്ഥാ​നം നി​ല​നി​ര്‍ത്താ​മാ​യി​രു​ന്നു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് ഫ്‌​ളോ​റ​ന്‍റീ​നോ പെ​ര​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ര്‍ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. കോ​ന്‍റെ അ​ടു​ത്ത​യാ​ഴ്ച ചു​മ​ത​ല​യേ​ല്‍ക്കു​മെ​ന്നാ​ണ് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്.

ബ​ദ്ധ​വൈ​രി​ക​ളാ​യ ബാ​ഴ്‌​സ​ലോ​ണ​യോ​ട് സീ​സ​ണി​ലെ ആ​ദ്യ എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ നാ​ണം​കെ​ട്ട തോ​ല്‍വി വ​ഴ​ങ്ങി​യ​താ​ണ് ന​ട​പ​ടി പെ​ട്ടെ​ന്നാ​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സീ​സ​ണി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ക്ല​ബ്ബി​ന് പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ല്‍ നേ​ട്ട​ത്തി​ലെ​ത്താ​ന്‍ സാ​ധി​ക്കാ​ത്തതി​നെ തു​ട​ര്‍ന്ന് ലോ​പെ​ടെ​ഗി​യെ പു​റ​ത്താ​ക്കു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ലാ ​ലി​ഗ​യി​ല്‍ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് റ​യ​ല്‍ ഇ​പ്പോ​ള്‍. ലാ ​ലി​ഗ​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു ക​ളി​യി​ല്‍ റ​യ​ലി​ന് ജ​യം നേ​ടാ​നാ​യി​ട്ടി​ല്ല. 2009നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് റ​യ​ല്‍ തു​ട​ര്‍ച്ച​യാ​യ മൂ​ന്നു ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​ല്‍ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് സ്പാ​നി​ഷ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ലോ​പെ​ടെ​ഗി​യെ റ​യ​ല്‍ മാ​ഡ്രി​ഡ് സി​ദാ​ന്‍റെ പ​ക​ര​ക്കാ​ര​നാ​യി നി​യ​മി​ച്ച​ത്. തു​ട​ര്‍ന്ന് സ്പാ​നി​ഷ് ടീം ​ലോ​പെ​ടെ​ഗി​യെ പു​റ​ത്താ​ക്കി​.ലോ​പെ​ടെ​ഗി എ​ത്തി​യ ശേ​ഷം റ​യ​ല്‍ മാ​ഡ്രി​ഡിന് ഇ​തു​വ​രെ എ​ടു​ത്തുപ​റ​യാ​വു​ന്ന ജ​യം പോ​ലും സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ചെ​ല്‍സി​യി​ല്‍ നി​ന്നും പു​റ​ത്താ​യ ഇ​റ്റാ​ലി​യ​ന്‍ പ​രി​ശീ​ല​ക​ന്‍ കോ​ന്‍റെ റയൽ മാ​ഡ്രി​ഡു​മാ​യി ക​രാ​റി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍ട്ടു​ക​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. കോ​ന്‍റെ​യാ​ണ് പ​രി​ശീ​ല​നാ​കു​ന്ന​തെ​ങ്കി​ല്‍ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന കോ​പ്പ ഡെ​ല്‍ റേ​യി​ല്‍ മെ​യി​യ്യ​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​മാ​കും ആ​ദ്യ​ത്തേ​ത്.

ക​ഠി​ന പ​രി​ശീ​ല​ന മു​റ​ക​ള്‍ക്ക് പേ​രു​കേ​ട്ട കോ​ന്‍റെ റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ എ​ന്ത് മാ​റ്റ​മാ​ണ് വ​രു​ത്തു​ക​യെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്. ചെ​ല്‍സി​യി​ലെ​ത്തി​യ ആ​ദ്യ സീ​സ​ണി​ല്‍ത​ന്നെ ടീ​മി​നെ പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​ക്കി​യ ആ​ളാ​ണ് കോ​ന്‍റെ. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ചെ​ല്‍സി എ​ഫ്എ ക​പ്പും നേ​ടി​യ​ത് കോ​ന്‍റെ​യു​ടെ കീ​ഴി​ലാ​ണ്. 2011 മു​ത​ല്‍ 2014വ​രെ​യു​ള്ള കാലത്ത് യു​വ​ന്‍റ​സി​നെ അ​ഞ്ചു കി​രീ​ട​ങ്ങ​ളി​ലേ​ക്കാ​ണ് കോ​ന്‍റെ ന​യി​ച്ച​ത്.

Related posts