ഹര്‍ദിക്കിന്റെ കുഞ്ഞ് എങ്ങനെയുള്ള ഒരു കളിക്കാരന്‍ ആകണമെന്ന് തുറന്നു പറഞ്ഞ്‌ കെ എല്‍ രാഹുല്‍ ! ഹാര്‍ദിക്കിന്റെ കുഞ്ഞിനോട് ക്രിക്കറ്റ് സംസാരിച്ച് താരങ്ങള്‍…

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കുഞ്ഞാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ താരം. ഹാര്‍ദിക്കും മൂത്ത സഹോദരന്‍ കൃണാല്‍ പാണ്ഡ്യയും കുഞ്ഞിനോട് ക്രിക്കറ്റ് സംസാരിക്കുന്ന തിരക്കിലാണ്. ഇതോടെ കുഞ്ഞിന് കരിയറും നിര്‍ദേശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലുമെത്തി.

കുഞ്ഞിനെ കയ്യിലെടുത്ത് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് സംസാരിക്കാം എന്നാണ് ക്രുനാല്‍ പാണ്ഡ്യ എഴുതിയത്. അവനോട് ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍ ആവാന്‍ പറയൂ എന്നാണ് രാഹുല്‍ കമന്റ് ചെയ്തത്…അച്ഛനെ പോലെ ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറാവട്ടെ എന്നാണ് രാഹുല്‍ പറയുന്നത്.

കളിക്കളത്തിന് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഹര്‍ദിക്കും രാഹുലും. ജൂലൈ 30നാണ് ഹര്‍ദിക്കിനും നതാഷയ്ക്കും കുഞ്ഞ് പിറന്നത്. ഈ വര്‍ഷം ആദ്യം വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ ലോക്ഡൗണ്‍ നാളിലായിരുന്നു ഇവരുടെ വിവാഹം.

Related posts

Leave a Comment