ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും കേസ് വിസ്താരത്തിനിടെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോടതിമുറിയില്‍ വച്ച് ഒരു ആരാധിക തന്റെ കുഞ്ഞിന്റെ പിതാവ് ഡെപ്പ് ആണെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. കോടതി ഇടവേളയെടുക്കുന്നതിനിടെ ഗാലറിയിലിരുന്ന യുവതി ”ജോണി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് അലറി. ഇതുകേട്ട ഡെപ്പ് യുവതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു. ”ഈ കുഞ്ഞ് നിങ്ങളുടേതാണ്. എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത്?”തന്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയര്‍ത്തിക്കാണിച്ച് യുവതി വീണ്ടും വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ ഇവരെ കോടതിമുറിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 2015 ലാണ് ജോണി ഡെപ്പും ആംബര്‍ ഹെഡും വിവാഹിതരാവുന്നത്. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹമോചിതരാകുകയായിരുന്നു. ആംബര്‍ ഹെഡ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനമാണ് ഇപ്പോഴത്തെ കേസിന് ആസ്പദമായത്. താന്‍ ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ്…
Read MoreTag: kid
ദത്ത് നടപടികള്‍ തുടങ്ങിയപ്പോള്‍ അമ്മയ്ക്ക് വീണ്ടു വിചാരം ! അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി; സംഭവം ഇങ്ങനെ…
അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി പെറ്റമ്മ. ദത്ത് നല്‍കല്‍ നടപടികള്‍ തുടങ്ങിയതറിഞ്ഞതോടെ സ്ഥലത്തെത്തിയായിരുന്നു അമ്മ കുഞ്ഞിനെ വാങ്ങിയത്. ഈ ജനുവരിയില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിനെയാണ് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തിരികെ നല്‍കിയത്. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ബഹുമാനാര്‍ഥം സുഗത എന്നാണ് അമ്മത്തൊട്ടിലില്‍ ലഭിച്ച ഈ കുഞ്ഞിന് പേരിട്ടിരുന്നത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ കുഞ്ഞിന്റെ ദത്ത് നടപടികള്‍ തുടങ്ങുന്നുവെന്നുകാട്ടി പരസ്യം നല്‍കി.ഇതുകണ്ടാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ ശിശുക്ഷേമസമിതിയെ ബന്ധപ്പെട്ടത്. ഫെബ്രുവരിയില്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച മുമ്പാണ് ഡി.എന്‍.എ. ടെസ്റ്റ് നടത്തിയത്. കുഞ്ഞിന്റെ അമ്മയാണ് അവകാശമുന്നയിച്ചതെന്നു കണ്ടെത്തിയതോടെ രണ്ടു ദിവസം മുമ്പ് കുഞ്ഞിനെ അമ്മയ്ക്കുതന്നെ തിരികെ നല്‍കുകയും ചെയ്തു. അനുപമയുടെ കുഞ്ഞിനെ തിരികെനല്‍കാന്‍ കോടതി ഇടപെടലുണ്ടായതോടെ പഴയ പരാതിയിലും നടപടിയുണ്ടാവുകയായിരുന്നു. കുഞ്ഞിന്റെ അച്ഛന്‍ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതെന്നാണ് അമ്മ…
Read Moreഹര്‍ദിക്കിന്റെ കുഞ്ഞ് എങ്ങനെയുള്ള ഒരു കളിക്കാരന്‍ ആകണമെന്ന് തുറന്നു പറഞ്ഞ് കെ എല്‍ രാഹുല്‍ ! ഹാര്‍ദിക്കിന്റെ കുഞ്ഞിനോട് ക്രിക്കറ്റ് സംസാരിച്ച് താരങ്ങള്‍…
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കുഞ്ഞാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ താരം. ഹാര്‍ദിക്കും മൂത്ത സഹോദരന്‍ കൃണാല്‍ പാണ്ഡ്യയും കുഞ്ഞിനോട് ക്രിക്കറ്റ് സംസാരിക്കുന്ന തിരക്കിലാണ്. ഇതോടെ കുഞ്ഞിന് കരിയറും നിര്‍ദേശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലുമെത്തി. കുഞ്ഞിനെ കയ്യിലെടുത്ത് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് സംസാരിക്കാം എന്നാണ് ക്രുനാല്‍ പാണ്ഡ്യ എഴുതിയത്. അവനോട് ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍ ആവാന്‍ പറയൂ എന്നാണ് രാഹുല്‍ കമന്റ് ചെയ്തത്…അച്ഛനെ പോലെ ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറാവട്ടെ എന്നാണ് രാഹുല്‍ പറയുന്നത്. കളിക്കളത്തിന് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഹര്‍ദിക്കും രാഹുലും. ജൂലൈ 30നാണ് ഹര്‍ദിക്കിനും നതാഷയ്ക്കും കുഞ്ഞ് പിറന്നത്. ഈ വര്‍ഷം ആദ്യം വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ ലോക്ഡൗണ്‍ നാളിലായിരുന്നു ഇവരുടെ വിവാഹം.
Read Moreമൂന്നു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഞാന്‍ അവിവാഹിത ! വെളിപ്പെടുത്തലുമായി നടി; വിവാഹം ഒരു പഴഞ്ചന്‍ ഏര്‍പ്പാടെന്നും നടി…
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് മാഹി ഗില്‍. നിരവധി സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തതിലൂടെയാണ് മാഹി ഗില്‍ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. 2003ല്‍ പഞ്ചാബി സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടി മികച്ച ഡാന്‍സര്‍ കൂടിയാണ്. പഞ്ചാബി സിനിമകളില്‍ നിന്നും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരത്തിന്റെ മികച്ച ചിത്രങ്ങള്‍ ആയിരുന്നു ഡബാങ് 2, ബുള്ളറ്റ് രാജ, ഗ്യാങ്സ്റ്റര്‍ 3 എന്നിവ. എന്നാല്‍ ഈ സിനിമകള്‍ക്ക് ഒരുപാട് പുരസ്‌കാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഒരു കാമുകന്‍ ഉണ്ടെന്നും, ഗോവയില്‍ വര്‍ഷങ്ങളായി വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ഞങ്ങള്‍ക്ക് മൂന്നു വയസുള്ള ഒരു കുഞ്ഞു ഉണ്ടെന്നും ആണ്…
Read Moreസ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ തിരഞ്ഞു പിടിച്ച് അവര്‍ എത്തുന്നത് ഗര്‍ഭിണിയെന്ന വ്യാജേന ! കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടികള്‍ കെട്ടുകഥയല്ല; ഇവരുടെ പുതുതന്ത്രങ്ങള്‍ ഇങ്ങനെ…
നാടോടികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കഥകള്‍ നാം പണ്ടു മുതല്‍ത്തന്നെ കേള്‍ക്കുന്നതാണ്. ഇത്തരത്തിലുള്ള സംഘങ്ങള്‍ കേരളത്തില്‍ വീണ്ടും സജീവമാകുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുകയാണ്. ഗര്‍ഭിണികളെന്ന വ്യാജേന സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ ലക്ഷ്യമിട്ട് എത്തുന്ന ഇവരുടെ പ്രധാന ഉദ്ദേശ്യം കുട്ടികളെ തട്ടിക്കൊണ്ടു പോകലാണ്. കൂടെ മോഷണവും. തൊടുപുഴയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിനി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ ഗ്രാമവാസി ഷമീം ബീവി (സുമയ്യ 60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ ആന്ധ്ര പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നല്‍കിയിരിക്കുന്ന പേര് വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നു. മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഹാളില്‍ നിര്‍ത്തിയതിനു ശേഷം പൗഡര്‍ എടുക്കാന്‍ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടില്‍ക്കയറിയത്.…
Read Moreകുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്താമെന്ന ഷമീമ ബീഗത്തിന്റെ മോഹം പൊലിയുന്നു ! 15-ാം വയസില്‍ ഐഎസില്‍ പോയ പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി;ഭീകരസംഘടനയില്‍ ചേര്‍ന്നതില്‍ പശ്ചാത്താപമില്ലാത്ത ഷമീമയുടെ ഇനിയുള്ള ജീവിതം എന്തെന്ന് ചോദ്യമുയരുന്നു…
ലണ്ടന്‍:15-ാം വയസില്‍ ബ്രിട്ടനില്‍ നിന്നു സിറിയയില്‍ പോകുകയും ഐഎസ് ഭീകരനെ വിവാഹം കഴിക്കുകയും ചെയ്ത പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു നടപടി. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത് ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തില്‍ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാന്‍ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.…
Read More