ബാഹുബലിയുടെ വളര്‍ത്തച്ഛന് ഇനി ജയിലില്‍ അഴിയെണ്ണാം, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് യുവതിയുടെ പരാതി, ഞെട്ടലില്‍ സിനിമലോകം

ബ്രാഹ്മാണചിത്രം ബാഹുബലി വാര്‍ത്തകളില്‍ നിന്നും മാറുന്നില്ല. ഇത്തവണ പക്ഷേ നല്ല വാര്‍ത്തയല്ലെന്നുമാത്രം. ബാഹുബലി സിനിമയില്‍ നായകനായ പ്രഭാസിന്റെ വളര്‍ത്തച്ഛനായായി വേഷമിട്ട വെങ്കട പ്രസാദ് അറസ്റ്റിലായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുവതി നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ബാഹുബലി ഒന്നില്‍ പ്രധാന റോളിലായിരുന്നു ഇയാള്‍ പ്രത്യക്ഷപ്പെട്ടത്. ഐമാക്‌സ് മള്‍ട്ടിപ്ലസിന്റെ ഉടമയായ ഇയാള്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചതായും എന്നാല്‍ പിന്നീട് വിവാഹം കഴിക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. വെങ്കടയില്‍ നിന്നും രണ്ടു തവണ ഗര്‍ഭിണിയായതായും കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്തായും യുവതി മൊഴി നല്‍കി.

നിരന്തരം വെങ്കടയോട് തന്നെ വിവാഹം കഴിക്കമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ പേരില്‍ തന്നെ കൊന്നു കളയുമെന്നും പ്രസാദ് ഭീക്ഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. നേരത്തെ ഒരു വിവാഹം കഴിച്ചിരുന്ന യുവതി ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. തെലുങ്ക് മാധ്യമങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്ത വിവരം പുറത്തുവിട്ടത്.

Related posts