കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യാം; കെ​പി​സി​സി​യും പ്ര​തി​പ​ക്ഷ​വും ഒ​ന്നി​ച്ച് പോ​കു​ന്നി​ല്ല; രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ച് സു​ധാ​ക​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റാ​ന്‍ സ​ന്ന​ദ്ധ​ത​യ​റി​ച്ച് കെ.​സു​ധാ​ക​ര​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ത്ത്.

കെ​പി​സി​സി​യും പ്ര​തി​പ​ക്ഷ​വും ഒ​ന്നി​ച്ച് പോ​കു​ന്നി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ പി​ന്തു​ണ ത​നി​ക്ക് കി​ട്ടു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍റെ ക​ത്തി​ല്‍ പ​റ​യു​ന്നു.

ര​ണ്ട് ദി​വ​സം മു​മ്പ് അ​യ​ച്ച ക​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ആ​ര്‍​എ​സ്എ​സ് പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ സു​ധാ​ക​ര​ന്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ലും യു​ഡി​എ​ഫി​നു​ള്ളി​ലും ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ള്‍​പ്പെ​ടെ സു​ധാ​ക​ര​നെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ത​നി​ക്ക് സം​ഭ​വി​ച്ച​ത് നാ​ക്കു​പി​ഴ മാ​ത്ര​മാ​ണെ​ന്ന് സു​ധാ​ക​ര​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​യെ അ​റി​യി​ച്ചിരുന്നു. ഇ​ക്കാ​ര്യം നേ​താ​ക്ക​ള്‍ അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കത്തയച്ചതെന്നാണ് വിവരം.

Related posts

Leave a Comment