ശ​ബ​രി​മ​ല വീ​ണ്ടും ക​ലാ​പ​ഭൂ​മി​യാ​ക്കാ​ന്‍ സി​പി​എം ശ്ര​മം; തടയുമെന്ന മുന്നറിയിപ്പുമായി കെ.​സു​രേ​ന്ദ്ര​ന്‍

കാ​സ​ര്‍​ഗോ​ഡ്: ശ​ബ​രി​മ​ല​യെ വീ​ണ്ടും ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മും സ​ര്‍​ക്കാ​രും ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ൻ.

മു​മ്പ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ നീ​ക്കം വി​ശ്വാ​സി​ക​ള്‍ ത​ട​ഞ്ഞി​രു​ന്നു. അ​തി​നു നേ​തൃ​ത്വം ന​ല്‍​കാ​ന്‍ ബി​ജെ​പി​ക്ക് ക​ഴി​യു​ക​യും ചെ​യ്തി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ തു​ട​ര്‍​ന്നു​ള്ള നീ​ക്ക​വും ത​ട​യു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ളി​ല്‍ വ്യാ​പ​ക കൃ​ത്രി​മ​ത്വം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

ത​ദ്ദേ​ശ ഭ​ര​ണ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലി​ച്ച ന​ട​പ​ടി ത​ന്നെ​യാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്വീ​ക​രി​ക്കു​ന്ന​ത്. സീ​ല്‍ വ​ച്ച ബോ​ക്‌​സു​ക​ളി​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം ലം​ഘി​ക്കു​ക​യാ​ണ്.

തു​ണി സ​ഞ്ചി​ക​ളി​ലാ​ണ് പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന് വേ​ണ്ടി പി​എ​ല്‍​ഒ​മാ​രും ത​ഹ​സീ​ല്‍​ദാ​ര്‍​മാ​രും പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

Related posts

Leave a Comment