കെ.​സു​ധാ​ക​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ സി​പി​എ​മ്മി​നെ​ന്താ ഇ​ത്ര ദ​ണ്ണം; സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​നു ബി​ജെ​പി​യി​ലേ​ക്കു ക്ഷ​ണ​മു​ണ്ടാ​യെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. സു​ധാ​ക​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ സി​പി​എ​മ്മി​ന് എ​ന്താ​ണ് വി​ഷ​മ​മെ​ന്ന് സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സു​കാ​രെ മാ​ത്ര​മ​ല്ല ന​ല്ല സി​പി​എം നേ​താ​ക്ക​ളെ കി​ട്ടി​യാ​ലും ബി​ജെ​പി പാ​ർ​ട്ടി​യി​ൽ ചേ​ർ​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ പ​റ​ഞ്ഞു.കെ. ​സു​ധാ​ക​ര​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നാ​ൽ ത​ന്നെ സി​പി​എ​മ്മി​നെ​ന്താ ഇ​ത്ര ദ​ണ്ണം. ഇ​താ​ദ്യ​മാ​യി​ട്ടാ​ണോ മ​റ്റു പാ​ർ​ട്ടി​യി​ലു​ള്ള​വ​ർ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​ത്?

ഇ​പ്പോ​ൾ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ ടൂ​റി​സം മ​ന്ത്രി​യാ​യി​രി​ക്കു​ന്ന അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം കേ​ര​ളാ നി​യ​മ​സ​ഭ​യി​ലെ സി​പി​എം വി​ജ​യി​പ്പി​ച്ച എം​എ​ൽ​എ ആ​യി​രു​ന്നി​ല്ലേ? ത്രി​പു​ര​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത് ബി​ജെ​പി​യി​ലേ​ക്ക് പു​തു​താ​യി മ​റ്റു പാ​ർ​ട്ടി​ക്കാ​ർ വ​ന്ന​തു​കൊ​ണ്ട​ല്ലേ.

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ആ​ളു​ക​ൾ പാ​ർ​ട്ടി​മാ​റു​ന്ന​ത് ഇ​ത്ര​വ​ലി​യ അ​പ​രാ​ധ​മാ​ണോ?- സു​രേ​ന്ദ്ര​ൻ ചോ​ദി​ക്കു​ന്നു.എ​സ്.​എം. കൃ​ഷ്ണ ക​ർ​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്നി​ല്ലേ. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്കു പ​തി​ന​ഞ്ചു ശ​ത​മാ​നം വോ​ട്ടു​കി​ട്ടി​യ​തു പ​ല​രും പു​തു​താ​യി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​തു​കൊ​ണ്ട​ല്ലേ.

സി​പി​എ​മ്മി​ന്‍റെ അ​നു​വാ​ദം വാ​ങ്ങി​യി​ട്ടു​വേ​ണോ ആ​ളു​ക​ൾ​ക്കു ബി​ജെ​പി​യി​ൽ ചേ​രാ​ൻ?
കോ​ണ്‍​ഗ്ര​സു​കാ​രെ മാ​ത്ര​മ​ല്ല ന​ല്ല സി​പി​എം നേ​താ​ക്ക​ളെ കി​ട്ടി​യാ​ലും ത​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ ചേ​ർ​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts