സ്വ​ത​ന്ത്ര ക​മ്പനി​യാ​യി  ഓടിത്തുടങ്ങിയപ്പോൾ തുടങ്ങിയ അപകടം കെ സ്വിഫ്റ്റിനെ വിട്ടൊഴിയുന്നില്ല; ഇതുവരെ അപകടത്തിൽപ്പെട്ടത് 69 ബസുകൾ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: സ്വ​ത​ന്ത്ര ക​ന്പ​നി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ ​സ്വി​ഫ്റ്റ് ന​ട​ത്തു​ന്ന ബ​സ് സ​ർ​വീ​സു​ക​ളു​ടെ അ​പ​ക​ട നി​ര​ക്ക് അ​മ്പ​ത് ശ​ത​മാ​നത്തോളം.

ആ​കെ​യു​ള്ള 141 ബ​സു​ക​ളി​ൽ 69 ബ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​ത്. കെ ​സ്വി​ഫ്റ്റി​ന്‍റെ ദീ​ർ​ഘ ദൂ​ര ആ​ഡം​ബ​ര​സ​ർ​വീ​സു​ക​ളാ​ണ് ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ള്ള​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സു​ക​ൾ​ക്ക്  ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​ണ്ടെ​ന്നും ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ന​ഷ്ടം ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്നും ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ബി​ജീ​ഷ് കു​മാ​റി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ശ്ര​ദ്ധ​മാ​യി ബ​സ് ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നും മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ച്ച​തി​നും അ​ഞ്ച് ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രെ പി​രി​ച്ചു വി​ട്ടി​ട്ടു​ണ്ട്.

ഇ​വ​ർ ജോ​ലി​ക്ക് ക​യ​റി​യ​പ്പോ​ൾ ക​രു​ത​ൽ തു​ക​യാ​യി 30,000 രൂ​പ അ​ട​ച്ചി​രു​ന്നു. പി​രി​ച്ചു വി​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​തു​ക തി​രി​ച്ചു ന​ല്കി​ല്ല.

കെ ​സ്വി​ഫ്റ്റ് നി​ല​വി​ൽ 69 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ഗൗ​ര​വ​മാ​യ 69 അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. നി​സാ​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 91 അ​പ​ക​ട​ങ്ങ​ൾ എ​ന്നാ​ണ് ക​ണ​ക്ക്.

കെ ​സ്വി​ഫ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന സ​ർ​വീ​സ് ത​ന്നെ ക​ല്ല​മ്പ​ല​ത്ത് വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. സൈ​ഡ് ഗ്ലാ​സ് മാ​ത്രം ത​ക​ർ​ന്ന ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ നി​സാ​ര അ​പ​ക​ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്.

141ബ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും 69 സ​ർ​വീ​സു​ക​ളാ​ണ് ഇ​പ്പോ​ൾ​ന​ട​ത്തു​ന്ന​ത്. ആ​കെ ന​ട​ത്തു​ന്ന സ​ർ​വീ​സു​ക​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ് നി​സാ​ര കാ​ല​ത്തി​നു​ള്ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ൾ .

രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ളും വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​യും പ​രി​ച​യ സ​മ്പ​ത്തി​ല്ലാ​ത്ത​തു​മാ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

കെ ​സ്വി​ഫ്റ്റി​ന്‍റെ അ​പ​ക​ട നി​ര​ക്ക് വ​ലി​യ തോ​തി​ലാ​ണ്. എ​ന്നാ​ൽ കെ ​എ​സ്ആ​ർ​ടി​സി​യി​ൽ അ​പ​ക​ട നി​ര​ക്ക് ഏ​റ്റ​വും താ​ഴ്ന്ന തോ​തി​ലാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment