കെ​എ​സ്ആ​ർ​ടി​സി​യു​ടെ 34 അ​ഭി​മാ​ന സ​ർ​വീ​സു​ക​ൾ കെ ​സ്വി​ഫ്റ്റി​ന്; കുറ്റപ്പെടുത്തലുമായി ജീവനക്കാർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി യു​ടെ 34 അ​ഭി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​നി കെ ​സ്വി​ഫ്റ്റ് എ​ന്ന സ്വ​ത​ന്ത്ര ക​മ്പ​നി ഓ​പ്പ​റേ​റ്റ് ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശ്ശാ​ല ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള ദീ​ർ​ഘ​ദൂ​ര സൂ​പ്പ​ർ ഫാ​സ്റ്റ് സ​ർ​വീ​സു​ക​ളാ​ണ് നാ​ളെ മു​ത​ൽ കെ ​സ്വി​ഫ്റ്റി​നാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ഇ​തി​ൽ മി​ക്ക സ​ർ​വീ​സു​ക​ളും മു​ക്കാ​ൽ ല​ക്ഷ​മോ അ​തി​ല​ധി​ക​മോ വ​രു​മാ​നം നേ​ടു​ന്ന സ​ർ​വീ​സു​ക​ളാ​യി​രു​ന്നു.തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാ​ല എ​ന്നീ കേ​ര​ള​ത്തി​ലെ തെ​ക്കേ അ​റ്റ​ത്തു​ള്ള ഈ ​ഡി​പ്പോ​ക​ളി​ൽ നി​ന്നും തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​ഴി​ക്ക​ട​വ്, കു​മ​ളി, നെ​ടു​ങ്ക​ണ്ടം, മാ​ട്ടു​പ്പെ​ട്ടി, ക​ട്ട​പ്പ​ന, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ഈ ​സ​ർ​വീ​സു​ക​ൾ.

വ​ൻ വ​രു​മാ​നം കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് നേ​ടി കൊ​ടു​ത്തു കൊ​ണ്ടി​രു​ന്ന സ​ർ​വീ​സു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തോ​ടെ വ​രു​മാ​നം കു​ത്ത​നെ ഇ​ടി​യും.

ഇ​പ്പോ​ൾ ത​ന്നെ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് കൂ​ടു​ത​ൽ വ​രു​മാ​ന ന​ഷ്ടം വ​രു​ത്തു​ന്ന ന​ട​പ​ടി​യാ​ണ് ഇ​തെ​ന്ന് ജീ​വ​ന​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കെ​എ​സ്ആ​ർ​ടി​സി​യെ പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും ക​ര​ക​യ​റ്റു​ന്ന​തി​ന് പ​ക​രം കൂ​ടു​ത​ൽ വ​ലി​യ ക​യ​ത്തി​ലേ​യ്ക്ക് ത​ള്ളി​യി​ടു​ന്ന ന​ട​പ​ടി​യാ​ണ് ഇ​തെ​ന്ന് ഫോ​റം ഫോ​ർ ജ​സ്റ്റി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment