എന്‍റെ അമ്മയുടെ അതേ മുഖമാ  അമ്മയ്ക്ക്..!  ആ​ഡം​ബ​ര വേ​ഷ​ത്തി​ലെത്തി  വീട്ടമ്മയെ കബളിപ്പിച്ച് ​സ്വർണം കവർന്ന സംഭവം ; മാ​ല ക​വ​ർ​ന്ന സ്ത്രീ​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു

കൊ​ച്ചി: ആ​ഡം​ബ​ര വേ​ഷ​ത്തി​ലെ​ത്തി വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ചു മാ​ല ത​ട്ടി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. ക​ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് പ​ള്ളി പ​രി​സ​ര​ത്ത് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ചു പോ​യ അ​മ്മ​യെ പോ​ലെ​യാ​ണെ​ന്നു പ​റ​ഞ്ഞ് അ​ടു​ത്തു കൂ​ടി​യാ​ണ് പ്ര​തി ക​ലൂ​ർ കീ​റ്റു​പ​റ​ന്പി​ൽ എ​ൽ​സി സേ​വ്യ​ർ എ​ന്ന എ​ഴു​പ​ത്തെ​ട്ടു​കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന​ത്. സെ​ന്‍റ് ഫ്രാ​ൻ​സീ​സ് പ​ള്ളി​യി​ൽ കു​ർ​ബാ​ന ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

എ​ൽ​സി​യോ​ടൊ​പ്പം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ്ത്രീ ​ത​ന്‍റെ മോ​തി​രം ഉൗ​രി ന​ൽ​കു​ക​യും എ​ൽ​സി​യു​ടെ സ​ഹോ​ദ​രി റെ​ജി​ക്കു കു​റ​ച്ചു പ​ണ​വും ന​ൽ​കി. കൂ​ടാ​തെ, ഭ​ർ​ത്താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കു സ​ഹാ​യ​വും വാ​ഗ്ദാ​ന​വും ചെ​യ്തു. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​ണെ​ന്നും ക​തൃ​ക്ക​ട​വി​ലാ​ണ് താ​മ​സ​മെ​ന്നു​മാ​ണു പ​റ​ഞ്ഞി​രു​ന്ന​ത്.

വീ​ട്ടി​ൽ​നി​ന്ന് എ​ൽ​സി​യോ​ടൊ​പ്പം പു​റ​ത്തേ​ക്കി​റ​ങ്ങി​യ സ്ത്രീ ​ത​ന്‍റെ ക​ഴു​ത്തി​ലെ വ​ലി​യ മാ​ല എ​ൽ​സി​യു​ടെ ക​ഴു​ത്തി​ലി​ട്ടു കൊ​ടു​ത്തു. ഇ​തി​നു പ​ക​രം എ​ൽ​സി​യു​ടെ ക​ഴു​ത്തി​ലെ മൂ​ന്നു പ​വ​നോ​ളം വ​രു​ന്ന മാ​ല വാ​ങ്ങി​യി​ട്ടു. താ​ത്കാ​ലി​ക​മാ​യി വാ​ങ്ങി​യ​താ​ണെ​ന്നും അ​ടു​ത്ത​ദി​വ​സം ത​ന്നെ തി​രി​കെ ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. ക​ബ​ളി​പ്പി​ച്ച ശേ​ഷം സ്ത്രീ ​കാ​റി​ൽ പോ​യി.

അ​ടു​ത്ത ദി​വ​സം ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി എ​ൽ​സി​ക്കു മ​ന​സി​ലാ​യ​ത്. ക​ലൂ​രി​ൽ മോ​ഷ​ണം ന​ട​ത്തി​യ സ്ത്രീ ​ആ​ഡം​ബ​ര വേ​ഷ​ത്തി​ൽ ക​റ​ങ്ങു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണു പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ള്ള​ത്.

സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​വ​ർ കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ത്ര​യും വേ​ഗം പ്ര​തി​യെ പി​ടി​കൂ​ടു​മെ​ന്നു നോ​ർ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts