ക​ടു​വാ​ക്കു​ന്നി​ല്‍ കുര്യാച്ചാ… ആ പരിപാടി വേണ്ട..!!! ക​ടു​വ സി​നി​മ​ക്കെ​തി​രെ വീ​ണ്ടും പി​ടി​മു​റു​ക്കി ജോ​സ് കു​രു​വി​നാ​ക്കു​ന്നേ​ല്‍; പുതിയ പരാതി ഇങ്ങനെ…

ക​ടു​വ സി​നി​മ​ക്കെ​തി​രെ വീ​ണ്ടും പി​ടി​മു​റു​ക്കി ജോ​സ് കു​രു​വി​നാ​ക്കു​ന്നേ​ല്‍. ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി റി​ലീ​സി​നെ​തി​രെ​യാ​ണ് ഇ​പ്പോ​ള്‍ അദ്ദേഹം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ക​ടു​വാ​ക്കു​ന്നി​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്നാ​യി​രു​ന്നു. അ​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ജോ​സ് കു​രു​വി​നാ​ക്കു​ന്നേ​ലി​ന്‍റെ ആ​ദ്യ പ​രാ​തി.

അ​ത് പി​ന്നീ​ട് കോ​ട​തി വി​ധി അ​നു​സ​രി​ച്ച് കു​ര്യ​ച്ച​ന്‍ എ​ന്ന പേ​രാ​ക്കി മാ​റ്റി​യാ​ണ് ചിത്രം റി​ലീ​സ് ചെ​യ്ത​ത്.

എ​ന്നാ​ല്‍ നാ​യ​ക​ന്‍റെ പേ​ര് മാ​റ്റി​യ പ​തി​പ്പ് ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മാ​ണ് കാ​ണി​ച്ച​തെ​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്നു​ത​ന്നെ​യാ​ണ് പേര് എ​ന്നാ​ണ് ജോ​സ് കു​രു​വി​നാ​ക്കു​ന്നി​ലി​ന്‍റെ പു​തി​യ പ​രാ​തി.

ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി ക​ടു​വ​യു​ടെ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ക്കി.

സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ​യും കോ​ട​തി​യു​ടെ​യും നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​ട്ടും ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റി​യി​രു​ന്നു​ള്ളു എ​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്ന പേ​രി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​തെ​ന്നു​മാ​ണ് ജോ​സി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ന്യൂ​സി​ലാ​ന്‍​ഡ്, അ​മേ​രി​ക്ക, ദു​ബാ​യ് എ​ന്നീ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ന്‍റെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും തെ​ളി​വാ​യി സ​മ​ര്‍​പ്പി​ച്ചു​കൊ​ണ്ടാ​ണ് ജോ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ക​ടു​വ എ​ന്ന സി​നി​മ​യു​ടെ ക​ഥ തന്‍റെ ജീ​വി​ത​ക​ഥ​യാ​ണെ​ന്നും ഈ ​ചി​ത്രം പു​റ​ത്തി​റ​ങ്ങി​യാ​ല്‍ അ​ത് ത​നി​ക്കും കു​ടും​ബ​ത്തി​നും അ​പ​കീ​ര്‍​ത്തി​യു​ണ്ടാ​ക്കു​മെ​ന്നും ആ​രോ​പി​ച്ചാ​ണ് പാ​ലാ സ്വ​ദേ​ശി കു​റു​വ​ച്ച​ന്‍ എ​ന്ന് വി​ളി​പ്പേ​രു​ള്ള ജോ​സ് കു​രു​വി​നാ​ക്കു​ന്നേ​ല്‍ ക​ഥാ​പാ​ത്ര​ത്തി​ന്റേ പേ​ര് മാ​റ്റ​ണ​മെ​ന്ന പ​രാ​തി ന​ല്‍​കി​യ​ത്.

ഏ​റെ നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പൃ​ഥ്വി​രാ​ജിന്‍റെ ക​ഥാ​പാ​ത്ര​ത്തിന്‍റെ പേ​ര് കു​റു​വ​ച്ച​ന്‍ എ​ന്ന​തി​നു പ​ക​രം മ​റ്റൊ​രു പേ​ര് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

റി​ലീ​സ് ചെ​യ്യാ​ന്‍ ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ ആ​യി​രു​ന്നു സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ നി​ര്‍​ദ്ദേ​ശം വ​ന്ന​ത്. ചി​ത്രം തി​യ​റ്റ​റി​ല്‍ വ​ന്‍ ഹി​റ്റാ​യി​രു​ന്നു.

ജോ​സ് കു​രു​വി​നാ​ക്കു​ന്നേ​ല്‍ ഈ​രാ​റ്റു​പേ​ട്ട​യി​ലെ തി​യ​റ്റ​റി​ല്‍ ചി​ത്രം കാ​ണാ​നെ​ത്തു​ക​യും ചെ​യ്തു.

നി​യ​മം അ​നു​സ​രി​ച്ച് ലോ​ക​ത്ത് എ​വി​ടെ സി​നി​മ റി​ലീ​സ് ചെ​യ്താ​ലും ഒ​രു​പോ​ലെ ആ​യി​രി​ക്ക​ണം എ​ന്നി​രി​ക്കെ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തിന്‍റെ ലം​ഘ​ന​മാ​ണ് ചി​ത്ര​ത്തി​ല്‍ ന​ട​ന്ന​തെ​ന്ന് കാ​ണി​ച്ചാ​ണ് ചി​ത്ര​ത്തിന്‍റെ ഒ​ടി​ടി റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് കു​റു​വ​ച്ച​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment