വരിക്കച്ചക്കയുടെ ചൊളകണക്കേ..! ക​ട​ച്ച​ക്ക കാ​യ്ച​പ്പോ​ൾ നി​റ​യെ വ​രി​ക്ക​ച്ച​ക്ക​യു​ടെ കു​രു​വും ചു​ള​ക​ളും; ജ​ബ്ബാ​ർ ഹാ​ജി​യു​ടെ വീ​ട്ടു വ​ള​പ്പി​ലെ  അത്ഭുത  ബി​ലാ​ത്തി​ച്ചാ​ക്ക

പ​ട​ന്ന: വ​രി​ക്ക​ച്ച​ക്ക​യു​ടെ ചു​ള​യും കു​രു​വു​മാ​യി കാ​യ്ച്ച ക​ട​ച്ച​ക്ക (ബി​ലാ​ത്തി​ച്ചാ​ക്ക) കാ​ഴ്ച​ക്കാ​രി​ൽ വി​സ്മ​യ​മാ​വു​ന്നു. ഓ​രി മു​ക്കി​ലെ ടി.​പി. ജ​ബ്ബാ​ർ ഹാ​ജി​യു​ടെ വീ​ട്ടു വ​ള​പ്പി​ലാ​ണ് അ​പൂ​ർ​വ​മാ​യ ഫ​ലം കാ​യ്ച്ച​ത്. ച​ക്ക​പ്പ​ഴ​ത്തി​ന്‍റെ പു​റ​ത്തു​ള്ള മു​ള്ളു​ക​ളോ​ടെ വ​ലു​പ്പ​ത്തി​ൽ സാ​ധാ​ര​ണ ക​ട​ച്ച​ക്ക​യെ​ക്കാ​ൾ വ​രു​മെ​ങ്കി​ലും വീ​ട്ടു​കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ​റി​ച്ചെ​ടു​ത്ത​പ്പോ​ഴാ​ണ് ’ഉ​ള്ളു​ക​ള്ളി’ പു​റ​ത്താ​യ​ത്.

മു​റി​ച്ച ക​ട​ച്ച​ക്ക​യു​ടെ അ​കം നി​റ​യെ വ​രി​ക്ക​ച്ച​ക്ക​യു​ടെ കു​രു​വും ചു​ള​ക​ളും. പ​ട​ന്ന കൃ​ഷി ഭ​വ​നി​ൽ നി​ന്നും വാ​ങ്ങി ന​ട്ട ക​ട​ച്ച​ക്ക തൈ​യാ​ണ് ആ​ദ്യ​മാ​യി കാ​യ്ച​പ്പോ​ൾ വി​സ്മ​യം സൃ​ഷ്ടി​ച്ച​ത്. ഏ​താ​ണ്ട് 20 അ​ടി​യോ​ളം വ​ള​ർ​ന്ന ചെ​ടി​യി​ൽ അ​ഞ്ചു ച​ക്ക​ക​ളാ​ണ് കാ​യ്ച്ച​ത്.

Related posts