നീ എന്തിനാടാ എടിഎമ്മുവഴി പണം എടുത്തത്..! അ​വ​ധി ദി​ന​ത്തി​ൽ എ​ടി​എ​മ്മി​ൽ നി​ന്നും ല​ഭി​ച്ച​ത് കീ​റി​യതും പഴകീയ നോ​ട്ടു​ക​ളും; മാറിയെടുക്കാനാവാതെ ഉപഭോക്താവ്

ച​വ​റ: എ​റ്റി​എ​മ്മി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച പ​ണ​ത്തി​ൽ കീ​റി​യ​തും നി​റം മ​ങ്ങി​യ​തു​മാ​യ നോ​ട്ടു​ക​ൾ. മാ​സ​ത്തി​ലെ അ​വ​സാ​ന ശ​നി​യാ​ഴ്ച ബാ​ങ്ക് അ​വ​ധി​യ​തി​നാ​ൽ നോ​ട്ട് മാ​റാ​നാ​കാ​തെ ഉ​പ​ഭോ​ക്താ​വ് വ​ല​ഞ്ഞു.

ച​വ​റ മേ​നാ​മ്പ​ള്ളി ആ​ല​യി​ൽ വീ​ട്ടി​ൽ പ​ത്മ​നാ​ഭ​പി​ള്ള ച​വ​റ എ​സ്ബി​ഐ ശാ​ഖ​യു​ടെ ശ​ങ്ക​ര​മം​ഗ​ല​ത്തെ എ​റ്റി​എ​മ്മി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച 50000 രൂ​പ​യി​ൽ 34000 രൂ​പ​യും മാ​റാ​നാ​കാ​ത്ത വി​ധ​മു​ള്ള നോ​ട്ടാ​യി​രു​ന്നു.

പി​ൻ​വ​ലി​ച്ച പ​ണം ച​വ​റ സ​ബ് ട്ര​ഷ​റി​യി​ൽ അ​ട​യ്ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് നോ​ട്ടു​ക​ൾ എ​ടു​ക്കാ​ത്ത വി​ധം കേ​ടാ​യ​ത് അ​റി​യു​ന്ന​ത്. 2000 ത്തി​ന്‍റെ 25 നോ​ട്ടു​ക​ളി​ൽ 16 എ​ണ്ണ​വും കേ​ടു​പ​റ്റി​യ​താ​യി​രു​ന്നു. അഞ്ച് നോ​ട്ടു​ക​ൾ കീ​റി​യി​രു​ന്നു. ബാ​ക്കി​യു​ള്ള​താ​ക​ട്ടെ നി​റം മ​ങ്ങി​യ​തും, മ​ഷി പു​ര​ണ്ട​തും, പേ​ന കൊ​ണ്ട് എ​ഴു​തി​യ​തു​മാ​യി​രു​ന്നു. ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടെ​ടു​ക്കാ​നാ​കി​ല്ലെന്ന​റി​യി​ച്ച​തോ​ടെ ക​രാ​റു​കാ​ര​ൻ കു​ഴ​ങ്ങി.

പ​ഞ്ചാ​യ​ത്തി​ലെ ക​രാ​ർ പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണം ട്ര​ഷ​റി​യി​ൽ അ​ട​യ്ക്കാ​നാ​ണ് പ​ത്മ​മ​നാ​ഭ പി​ള്ള എ​ത്തി​യ​ത്. ബാ​ങ്ക് അ​വ​ധി കാ​ര​ണം തി​ങ്ക​ളാ​ഴ്ച​യേ പ​ണം മാ​റാ​ൻ ക​ഴി​യൂ എ​ന്ന സ്ഥി​തി​യാ​യ​തോ​ടെ പ​ണ​മ​ട​യ്ക്കാ​തെ ക​രാ​റു​കാ​ര​ൻ മ​ട​ങ്ങി. എ​റ്റി​എ​മ്മി​ൽ പ​ണം നി​റ​യ്ക്കു​ന്ന​തി​നു​ള്ള ക​രാ​ർ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​ണെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തേ എ​റ്റി​എ​മ്മി​ൽ പ​ണം പി​ൻ​വ​ലി​ച്ച മ​റ്റ് പ​ല​ർ​ക്കും കേ​ടാ​യ നോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

Related posts