യാതൊരു നിയന്ത്രണവുമില്ല; ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നിലെ വാഹന പാർക്കിംഗ് യാത്രക്കാരെ വലയ്ക്കുന്നു

കൊ​ല്ലം: റോ​ഡ് വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്പി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​വ​യും സ്റ്റേ​ഷ​നി​ൽ വ​രു​ന്ന​വ​രു​ടേ​യും വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​ത് കാ​ര​ണം ഇ​വി​ടെ എ​ല്ലാ സ​മ​യ​ത്തും യാ​ത്രാ​ദു​രി​ത​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വ​ലി​യ തോ​തി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​കാ​റു​ണ്ട്. പോ​ലീ​സും ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ൽ​കാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ടു​ത്തി​ടെ ഈ ​സ്റ്റേ​ഷ​നി​ലെ ജീ​പ്പ് ഇ​വി​ടെ നി​ർ​ത്തി​യി​ട്ട് ഡോ​റു​ക​ൾ തു​റ​ന്നി​ട്ട് പോ​ലീ​സു​കാ​ർ പോ​യ സം​ഭ​വം ആ​ക്ഷേ​പ​ത്തി​ന് ഇ​ട ന​ൽ​കി​യി​രു​ന്നു.

ഡോ​റു​ക​ൾ തു​റ​ന്ന ജീ​പ്പി​ൽ ഡ്രൈ​വ​റോ പോ​ലീ​സു​കാ​രോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ​തി​നാ​ൽ ഇ​തു​വ​ഴി വ​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി. ഇ​ത് ഇ​വി​ട​ത്തെ സ്ഥി​രം കാ​ഴ്ച​യാ​ണെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.

Related posts