ചരിത്രത്തിലാദ്യം! അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളം തീരത്തെ തിരകള്‍ മുക്കി; സമീപത്തെ കടകളെയും വെറുതെ വിട്ടില്ല

വി​ഴി​ഞ്ഞം: ക​ന​ത്ത ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വി​ഴിഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ വീ​ണു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത പൈ​ലിം​ഗ് യൂ​ണി​റ്റി​ലേ​ക്ക് ന​ട​ന്നു പോ​യ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി റാം​ജ​ല​ഗ് രാ​ജിനാണ് പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ യ​ന്ത്ര സ​ഹാ​യ​ത്താ​ൽ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് തു​റ​മു​ഖ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രാ​ഴ്ച മു​ൻ​പ​ത്തെ തി​ര​യ​ടി​യി​ൽ ത​ക​ർ​ന്ന പൈ​ലിം​ഗ് യൂ​ണി​റ്റി​ലേ​ക്കു​ള്ള ഇ​രു​മ്പ് പ്ലാ​റ്റ്ഫോം ത​ക​ർ​ന്നി​രു​ന്നു.

കോ​വ​ളം ബീ​ച്ചി​ലെ നി​ര​വ​ധി ക​ട​ക​ൾ​ക്കു​ള്ളി​ൽ വ​രെ തി​ര​യ​ടി​ച്ച് ക​യ​റി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കോ​വ​ളം തീ​ര​ത്തെ മു​ക്കി​യ തി​ര​ക​ൾ ക​ട​ക​ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് സ​മ​യ​ത്തു പോ​ലും സു​ര​ക്ഷി​ത​മാ​യി​രു​ന്ന തീ​ര​ങ്ങ​ളെ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ട​ൽ​വെ​റു​തെ വി​ട്ടി​ല്ല.

മു​മ്പൊ​ങ്ങു​മി​ല്ലാ​ത്ത ത​ര​ത്തി​ൽ ക​ട​ൽ ക​ലി​തു​ള്ളി വീ​ശു​ക​യാ​ണ്. തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന നി​ര​വ​ധി വ​ള്ള​ങ്ങ​ൾ ത​ക​ർ​ന്നു. കെ​ട്ട​ഴി​ച്ച് ഉ​ൾ​ക്ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​യ ര​ണ്ട് വ​ള്ള​ങ്ങ​ളെ അ​ധി​കൃ​ത​ർ കെ​ട്ടി​വ​ലി​ച്ച് തി​രി​കെ എ​ത്തി​ച്ചു. ഒ​രാ​ഴ്ച മു​ൻ​പു മു​ത​ൽ തു​ട​ങ്ങി​യ ക​ട​ൽ​ക്ക​ലി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ൽ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു.

ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ തു​റ​മു​ഖ​ത്തി​ലെ പു​തി​യ വാ​ർ​ഫി​ലേ​ക്കു അ​ടി​ച്ച് ക​യ​റി​യ​ത് സേ​നാ ബോ​ട്ടു​ക​ളു​ടെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​യി. ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ര​ക്ഷാ ബോ​ട്ടു​ക​ൾ ഏ​തു സ​മ​യ​ത്തും അ​തു ത​ക​ർ​ക്കു​മെ​ന്ന ഭ​യ​വും അ​ധി​കൃ​ത​ർ​ക്കു​ണ്ട്.​ഇ​വ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ജോ​ലി രാ​ത്രി വൈ​കി​യും തു​ട​രു​ന്നു.

മ​ത്സ്യ ബ​ന്ധ​ന സീ​സ​ൺ പ്ര​മാ​ണി​ച്ച് തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ബോ​ട്ടു​ക​ളെ​യും ക​ട​ൽ​ക്ഷോ​ഭം ഏ​റെ ബാ​ധി​ച്ചു. പ​ര​സ്പ​ര​മു​ള്ള കൂ​ട്ടി​യി​ടി​യി​ൽ നി​ര​വ​ധി എ​ണ്ണ​ത്തി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ച​തോ​ടെ മ​ത്സ്യ​ത്തൊ ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യി​ലാ​യി. ഇ​തി​നോ​ട​കം നി​ര​വ​ധി പ​രാ​തി​ക​ൾ കി​ട്ടി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts