ജീ​വ​ന​ക്കാ​ര​ൻ ഗേ​റ്റ് പൂ​ട്ടി പോ​യി; കൊടുവള്ളി ബ്ലോക്ക് ഓഫീസിൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ കു​ടു​ങ്ങി

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ഓ​ഫീ​സി​ന്‍റെ പ്ര​ധാ​ന ക​വാ​ടം പൂ​ട്ടി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ പോ​യ​തോ​ടെ കൃ​ഷി വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി.

സ്ഥ​ലം​മാ​റി പോ​കു​ന്ന കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന ച​ട​ങ്ങ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ൽ ന​ട​ക്കു​ന്ന​ത് അ​റി​യാ​തെ​യാ​ണ് ജീ​വ​ന​ക്കാ​ര​ൻ താ​ഴെ നി​ല​യി​ലെ പ്ര​വേ​ശ​ന ക​വാ​ടം പൂ​ട്ടി പോ​യ​ത്.

തൊ​ട്ട​ടു​ത്ത മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ടി ഓ​ഫീ​സി​ൽ നി​ന്ന് ആ​ളു​ക​ളെ​ത്തി പൂ​ട്ട് പൊ​ളി​ച്ചാ​ണ് സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​ത്.

Related posts