ചാപ്പക്കടവിൽ കടൽ കരകവർന്നു;ചെല്ലാനത്തും കടലാക്രമണം; ദുരിതം അറിഞ്ഞിട്ടും എത്താത്ത ഉദ്യോഗസ്ഥർക്കെതിരേ പ്രതിഷേധം


തു​റ​വു​ർ: പ​ള്ളി​ത്തോ​ട് വ​ട​ക്ക് ചാ​പ്പ​ക്ക​ട​വി​ൽ ക​ട​ൽ ക​ര ക​വ​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചാ​പ്പ​ക്ക​ട​വ് മ​ത്സ്യ ഗ്യാ​പ്പി​ലേ​യ്ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ചാ​പ്പ​ക്ക​ട​വ് ഗ്യാ​പ്പി​ൽ ക​യ​റ്റി വ​ച്ചി​രു​ന്ന വ​ള്ള​ങ്ങ​ൾ വെ​ള്ള​ത്തി​ൽ ഒ​ഴു​കി ന​ട​ന്നു. വ​ള്ള​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ശ​ന​ഷ്ട​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഏ​റെ വൈ​കി​യും ക​ട​ൽവെ​ള്ളം ഇ​റ​ങ്ങി​പ്പോ​യി​ട്ടി​ല്ല.​ചെ​ല്ലാ​നം ഭാ​ഗ​ത്തും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

തീ​ര​ദേ​ശ​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പ​ല​രും ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്. ഓ​ഖി​ദു​ര​ന്ത​ത്തി​നു സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ് ചെ​ല്ലാ​ന​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. തീ​ര​ദേ​ശ റോ​ഡ് ക​വി​ഞ്ഞും കി​ഴ​ക്കോ​ട് വെ​ള്ളം ക​യ​റി.

ക​ട​ൽഭി​ത്തി ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ട​ൽ​ഭി​ത്തി താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​ശ​ക്ത​മാ​യാ​ണ് തി​ര​മാ​ല ക​ര​യി​ലേ​ക്ക് ഇ​ര​ച്ചുക​യ​റി​യ​ത്. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തു​വരെയും ദു​ര​ന്ത സ്ഥ​ല​ത്തക്ക് എ​ത്താ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment