വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട എ​സ്ഐയെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​പ്പൂ​ർ:​ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 200 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട എ​സ്ഐ​യെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. ഉൗ​ത്തു കു​ളി എ​സ്ഐ രാ​ജ മൂ​ർ​ത്തി​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ലീ​പ്പാ​ള​യം അ​ർ​ജു​ൻ രാ​ജി​ൽ നി​ന്നും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്.

കൂ​ലിപ്പാ​ള​യം റോ​ഡി​ൽ പോ​ലീ​സ് എ​സ്ഐ രാ​ജ മൂ​ർ​ത്തി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ സ​ർ​ക്കാ​ർ പെ​രി​യ പാ​ള​യ​ത്തു നി​ന്നും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി വ​ന്നു​കൊ​ണ്ടി​രു​ന്ന അ​ർ​ജു​ൻ രാ​ജി​ന്‍റെ വ​ണ്ടി​യും പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

​എ​ല്ലാ രേ​ഖ​ക​ളും കാ​ണി​ച്ചി​ട്ടും എ​സ്ഐ രാ​ജ മൂ​ർ​ത്തി 200 രൂ​പ കൈ​ക്കൂ​ലി ചോ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡീ​സ​ൽ ദേ​ഹ​ത്തൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.​ഇ​തേ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ കാ​ങ്കേ​യം ഡി​എ​സ്പി സെ​ൽ​വം എ​സ്ഐ രാ​ജ മൂ​ർ​ത്തി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts