മാലമോഷണം തടയാം;  സേ​ഫ്റ്റി പി​ൻ  സു​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണവുമായി പോലീസ് 

ക​ല്ല​ടി​ക്കോ​ട്:​ സ്വ​ർ​ണാ​ഭ​ര​ണം അ​ണി​ഞ്ഞ് സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സേ​ഫ്റ്റി പി​ന്നി​നു മാ​ല മോ​ഷ​ണം ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​ക​യാ​ണ് ക​ല്ല​ടി​ക്കോ​ട് ജ​ന​മൈ​ത്രി​പോ​ലീ​സ്. താ​ല​പ്പൊ​ലി ന​ട​ക്കു​ന്ന ചു​ങ്കം കാ​ട്ടു​ശ്ശേ​രി അ​യ്യ​പ്പ​ൻ​കാ​വ് പ​രി​സ​ര​ത്താ​ണ് ഇ​തേ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി​യ​ത്.​

ക​ല്പാ​ത്തി ര​ഥോ​ത്സ​വ സ​മ​യ​ത്ത് ത​ല​വേ​ദ​ന​യാ​യി മാ​റു​ന്ന മാ​ല മോ​ഷ​ണം ത​ട​യാ​നാ​ണ് ജി​ല്ല​യി​ൽ സേ​ഫ്റ്റി പി​ൻ പ​ദ്ധ​തി പൊ​ലീ​സ് ആ​ദ്യം ന​ട​പ്പി​ലാ​ക്കി​യ​ത്. സേ​ഫ്റ്റി​പി​ൻ വ​ഴി മാ​ല​ക​ൾ അ​ണി​ഞ്ഞി​രി​ക്കു​ന്ന വ​സ്ത്ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന രീ​തി​യാ​ണി​ത്.

പി​റ​കി​ൽ നി​ന്ന് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യാ​ൽ എ​ളു​പ്പ​ത്തി​ൽ മാ​ല മോ​ഷ്ടാ​വി​ന്‍റെ ക​യ്യി​ൽ പോ​കി​ല്ല. മാ​ല മോ​ഷ​ണം അ​റി​യാ​ൻ സാ​ധി​ക്കും. ഇ​ത് സ​മീ​പ​ത്തു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടാ​ൻ സ്ത്രീ​ക​ൾ​ക്ക് ക​ഴി​യു​ക​യും ചെ​യ്യും. സേ​ഫ്റ്റി പി​ൻ പോ​ലീ​സ് ത​ന്നെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. എ​സ്.​ഐ.​എം ബി​ജു, ബീ​റ്റ്ഓ​ഫീ​സ​ർ​മാ​രാ​യ പു​ഷ്പ​ദാ​സ്,ബി​ബീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts