മ​ണ​ൽ​ക​ട​ത്തി​ന് കൈ​ക്കൂ​ലി; എ​സ്ഐ​ക്കെ​തി​രേ  വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണത്തിന് ഉത്തരവ്

തി​രു​വ​ന​ന്ത​പു​രം: മ​ണ​ൽ​ക​ട​ത്തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​സ്ഐ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വ്. ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ൻ എ​സ്ഐ. നി​യാ​സി​നെ​തി​രെ​യാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ ആ​വ​ശ്യ​ത്തി​ന് മ​ണ​ൽ വി​രി​ക്കു​ന്ന​തി​ന് 25,000 രൂ​പ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന് എ​സ്ഐ നി​യാ​സ് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് കാ​ട്ടി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

തി​രു​വ​ന​ന്ത​പു​രം സ്പെ​ഷൽ സെ​ൽ എ​സ്പി അ​ജി​ത്തി​നെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ണ​ൽ ക​ട​ത്തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് എ​സ്ഐ നി​യാ​സി​നെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി അ​ശോ​ക​ൻ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്ത് സ​ന്പാ​ദി​ച്ചെ​ന്ന പ​രാ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്വ​കാ​ര്യ ഹ​ർ​ജി​ക​ളും എ​സ്ഐ നി​യാ​സി​നെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പാ​ങ്ങോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ ആ​യി​രി​ക്കെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ നി​യാ​സി​നെ​തി​രേ ഉ​യ​രു​ക​യും അ​വി​ടെ നി​ന്നും സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ം

Related posts