ഒ​രി​ക്ക​ൽ മ​ക​ളു​ടെ പു​തി​യ ഫോ​ൺ ത​ല്ലി​ത​ക​ർ​ക്കേ​ണ്ടി​വ​ന്നു, മൂ​ന്ന് വ​ർ​ഷ​മാ​യി ഞ​ങ്ങ​ൾ ത​മ്മി​ൽ സം​സാ​രി​ക്കാ​രി​ല്ലാ​യി​രു​ന്നു​വെ​ന്ന് ബോ​ളി​വു​ഡ് താ​രം ക​ജോ​ൾ

ബോ​ളി​വു​ഡ് താ​രം ക​ജോ​ൾ മ​ക​ൾ നൈ​സ​യു​മാ​യി ത​നി​ക്കു​ണ്ടാ​യ അ​ക​ൽ​ച്ച​യെ​ക്കു​റി​ച്ച് മ​ന​സു​തു​റ​ക്കു​ന്നു. അ​മ്മ​യെ​ന്ന നി​ല​യി​ൽ മ​ക​ളു​ടെ കൗ​മാ​ര​കാ​ല​ഘ​ട്ട​ത്തി​ൽ താ​ൻ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും താ​രം പ​റ​ഞ്ഞു.

പ്ര​ശ​സ്‌​ത യൂ​ട്യൂ​ബ​ർ ലി​ല്ലി സിം​ഗി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കു​ടും​ബ​ജീ​വി​ത​ത്തി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് താ​രം തു​റ​ന്നു​പ​റ​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ ജീ​വി​തം ആ​ൺ​കു​ട്ടി​ക​ളു​ടേ​തി​നെ​ക്കാ​ൾ സ​ങ്കീ​ർ​ണ​മാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

നൈ​സ​യ്‌​ക്ക് ’12 വ​യ​സു​ള്ള​പ്പോ​ൾ തു​ട​ങ്ങി​യ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ളും പെ​രു​മാ​റ്റ​ത്തി​ലെ മാ​റ്റ​ങ്ങ​ളും ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ഏ​ക​ദേ​ശം മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ഞ​ങ്ങ​ൾ പ​ര​സ്‌​പ​രം സം​സാ​രി​ക്കാ​നാ​കാ​ത്ത വി​ധം അ​ക​ന്നു​പോ​യി​രു​ന്നു.

ഒ​രി​ക്ക​ൽ ദേ​ഷ്യം നി​യ​ന്ത്രി​ക്കാ​നാ​കാ​തെ മ​ക​ളു​ടെ പു​തി​യ ഫോ​ൺ ത​ല്ലി​ത്ത​ക​ർ​ക്കു​ന്ന അ​വ​സ്ഥ​വ​രെ​യു​ണ്ടാ​യി. എ​ന്നാ​ൽ, അ​ത് ദേ​ഷ്യ​മാ​യി​രു​ന്നി​ല്ല മ​റി​ച്ച് ക​ർ​ക്ക​ശ​മാ​യ സ്‌​നേ​ഹ​ത്തി​ലൂ​ടെ തി​രു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ, അ​മ്മ എ​ന്ന നി​ല​യി​ൽ എ​ന്‍റെ ത​ന്നെ രീ​തി​ക​ളി​ൽ ബോ​ധ​പൂ​ർ​വം മാ​റ്റം വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​ണ് വ​ലി​യ വ​ഴി​ത്തി​രി​വാ​യ​ത്.

നി​ര​ന്ത​രം ഉ​പ​ദേ​ശി​ക്കു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പ​ക​രം മ​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് ക്ഷ​മ​യോ​ടെ കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. അ​തോ​ടെ ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളു​ടെ മ​ഞ്ഞും ഉ​രു​കി​ത്തു​ട​ങ്ങി. മ​ക്ക​ൾ പ​റ​യു​ന്ന​ത് കേ​ൾ​ക്കു​ക​യെ​ന്ന​താ​ണ് അ​വ​രെ വ​ള​ർ​ത്തു​ന്ന​തി​ൽ ഞാ​ൻ പ​ഠി​ച്ച ഏ​റ്റ​വും വ​ലി​യ പാ​ഠം.’- ക​ജോ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment