കലാഭവൻ മണി സ്മാരകത്തിനായി ബജറ്റിൽ 3 കോടി; ഇ​ട­​ത് സ​ര്‍­​ക്കാ­​രി­​ന് മണിയോട് അ­​വ­​ഗ­​ണന­​, സ്മാ​ര​കം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങു​ന്ന​തിൽ പ്ര​തി​ഷേ​ധി​ച്ച് കു​ടും​ബം

തൃ​ശൂ‍​ർ: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ്മാ​ര​ക​ത്തി​നാ​യി രണ്ട് ബ​ജ​റ്റു​ക​ളി​ലാ​യി മൂ​ന്ന് കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടും സ്മാ​ര​കം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണി​യു​ടെ കു​ടും​ബം. മ​ണി­​യോ­​ട് ഇ​ട­​ത്പ​ക്ഷ സ​ര്‍­​ക്കാ­​രി­​ന് അ­​വ­​ഗ­​ണ­​ന­​യാ­​ണെ­​ന്ന് സ­​ഹോ­​ദ­​ര​ന്‍ ഡോ.​ആ​ര്‍​എ​ൽവി രാ­​മ­​കൃ­​ഷ്­​ണ​ന്‍ പ്ര­​തി­​ക­​രി​ച്ചു.

നി​ര​ന്ത​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന കു​ടും​ബം എ​ന്ന ചീ​ത്ത​പേ​ര് ഇ​നി​യു​ണ്ടാ​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ല. സ്മാ​ര​ക​ത്തി​നാ​യി പ്ര​തി​ഷേ​ധ സ​മ​രം വീ​ണ്ടും ന​ട​ത്തും. ച​ല​ചി​ത്ര മേ​ള​ക​ളി​ലും ക​ലാ​ഭ​വ​ൻ മ​ണി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളേ​യും അ​വ​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

മ​ണി മ​രി​ച്ചി​ട്ട് വ​രു​ന്ന മാ‍​ർ​ച്ച് മാ​സം എ​ട്ട് വ‍​ർ​ഷ​മാ​വു​ക​യാ​ണ്. എ​ന്നി​ട്ടും സ‍‍​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

സ്­​മാ​ര­​കം പെ­​ട്ടെ­​ന്ന് നി​ര്‍­​മി­​ക്കു­​മെ­​ന്നാ­​ണ് മ​ന്ത്രി സ­​ജി ചെ­​റി­​യാ​ന്‍ പ­​റ­​ഞ്ഞി​രു​ന്ന​ത്. ഇ​ത്ത­​രം ഒ­​രു അ­​വ​ഗ­​ണ­​ന സ​ര്‍­​ക്കാ­​രി­​ന്‍റെ ഭാ​ഗ​ത്തു​നി­​ന്ന് പ്ര­​തീ­​ക്ഷി­​ച്ചി​ല്ല. ഇ­​തി­​നെ­​തി­​രേ സ​മ­​രം ചെ­​യ്യു­​മെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ ഒ​രു പൊ​തു സ്വ​ത്താ​ണ് ക​ലാ​ഭ​വ​ൻ മ​ണി, അ​ദ്ദേ​ഹം പോ​യ​പ്പോ​ഴു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രു​ടെ​യും വി​കാ​രം ന​മ്മ​ൾ ക​ണ്ട​താ​ണ്. ആ ​വി​കാ​രം ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്ന ഈ ​പാ‍​ർ​ട്ടി​യി​ലും ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് രാ​മ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ‍​ർ​ത്തു.

Related posts

Leave a Comment