പി​ൻ​വാ​ങ്ങ​ൽ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച് കാ​ല​വ​ർ​ഷം; ഇ​ടു​ക്കി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഏ​ഴു മു​ത​ൽ 11 വ​രെ സെ​ന്‍റി​മീ​റ്റ​ർ ക​ന​ത്ത മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത.

മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് സാ​മാ​ന്യം വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു. കാ​ല​വ​ർ​ഷം പി​ൻ​വാ​ങ്ങു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി​ട്ടു​ണ്ടെ​ന്നും ഒ​രാ​ഴ്ച​യ്ക്ക​കം കാ​ല​വ​ർ​ഷം പൂ​ർ​ണ​മാ​യി പി​ൻ​വാ​ങ്ങു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Related posts