ഷെ​ഡി​ലെ ദു​രി​ത ജീ​വി​ത​ത്തി​നു മോ​ച​നം; സു​ന​ന്ദ​യ്ക്കും മക്കൾക്കും വീ​ടൊ​രു​ങ്ങി


മ​തി​ലകം: ഷെഡി​ലെ ദു​രി​ത ജീ​വി​ത​ത്തി​നു മോ​ച​നം; സു​ന​ന്ദ​യ്ക്കും വി​ദ്യാ​ർ​ഥിക​ളാ​യ മൂ​ന്നു മ​ക്ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ വീ​ടൊ​രു​ങ്ങി. ശ്രീനാ​രാ​യ​ണ​പു​രം പ​ന​ങ്ങാ​ട് സ്കൂ​ൾ എ​സ്എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു നി​ർ​മി​ക്കാ​ൻ വാ​ങ്ങി ന​ൽ​കി​യ മൂ​ന്നു സെ​ന്‍റ് സ്ഥ​ല​ത്താ​ണു നി​ർ​ധന കു​ടും​ബ​ത്തി​നു ഗൃ​ഹ​മൊ​രു​ങ്ങി​യ​ത്.

കാൻ​സ​ർ ബാ​ധി​ച്ചു മ​രി​ച്ച പി​താ​വി​ന്‍റെ ക​യ്പ​മം​ഗ​ല​ത്തു​ള്ള കൂ​ട്ടുകു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന ചെ​റി​യ വീ​ട്ടി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം.പി​ന്നീ​ട് അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ട്ടി​ലും തു​ട​ർ​ന്ന് ഒ​രു ഷെ​ഡി​ലു​മാ​ണ് ഈ കു​ടും​ബം താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്.

സുനന്ദയുടെ പി​താ​വു മ​രി​ച്ച​ത​റി​ഞ്ഞു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്കാ​ൻ പോ​യ എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഉ​ദ്യോ​ഗ​സ്ഥ​ർ ഇവരുടെ ദു​രി​താ​വ​സ്ഥ നേ​രി​ൽ കാ​ണു​ക​യാ​യി​രു​ന്നു. തുടർന്ന് കൂ​ട്ടു​കാ​രി​ക്ക് ഒ​രു വീ​ട് എന്ന പേ​രി​ൽ കാ​ന്പയി​ൻ സം​ഘ​ടി​പ്പി​ച്ച് പി​ടിഎ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും മ​റ്റും സ്ഥ​ലം വാ​ങ്ങാ​ൻ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി.

എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​ആ​ർ.​ രേ​ഖ, ഹ​സീ​ബ് മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ നി​ര​ന്ത​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടു വീ​ടി​നാ​യു​ള്ള സ്ഥ​ലം വേ​ഗം സ​ജ്ജ​മാ​കു​ക​യാ​യി​രു​ന്നു.സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​ര കൈ​മാ​റ്റച്ച​ട​ങ്ങി​ൽ വ​ച്ചുത​ന്നെ സ്ഥ​ല​മു​ട​മ വീ​ടു നി​ർ​മ്മാ​ണ​ത്തി​നാ​യി 50,000 രൂപ കൈ​മാ​റു​ക​യും ചെ​യ്തിരുന്നു.

ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എം.​എ​സ്.​ മോ​ഹ​ന​നെ എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​കു​ടും​ബ​ത്തി​നു വീ​ടു നി​ർ​മി​ച്ചു ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തുടർന്നു വീടു പ​ണി​തു കൊ​ടു​ക്കാ​ൻ സി​പിഎം ​മ​തി​ല​കം ലോ​ക്ക​ൽ ക​മ്മി​റ്റി ത​യാ​റാ​യി.

നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു സു​ന​ന്ദ​യ്ക്കും മ​ക്ക​ൾ​ക്കും കൈ​മാ​റി. നിയ​മ​സ​ഭാ മു​ൻ സ്പീ​ക്ക​ർ കെ.​ രാ​ധാ​കൃ​ഷ്ണ​ൻ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. സി​പിഎം ​കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment