കമൽ സാറിന്‍റെ ആ പടം കാണാനാഗ്രഹിച്ചപ്പോൾ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്; ഒടുവിൽ പടംകണ്ട് ഇറങ്ങിയപ്പോൾ….


ഒ​രു​പാ​ട് കാ​ത്തി​രു​ന്നു തി​യ​റ്റ​റി​ല്‍ പോ​യി ക​ണ്ട ക​മ​ല്‍ സാ​റി​ന്‍റെ സി​നി​മ വി​രു​മാ​ണ്ടി​യാ​ണ്. ആ ​സി​നി​മ കാ​ണ​ണ​മെ​ന്ന് ഭ​യ​ങ്ക​ര ആ​ഗ്ര​ഹ​മാ​യി​രു​ന്നു.

പ​ക്ഷേ ആ ​സ​മ​യ​ത്ത് ചി​ത്ര​ത്തി​ന് എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ത്തു. എ​നി​ക്ക് അ​പ്പോ​ള്‍ 18 വ​യ​സാ​യി​ട്ടി​ല്ല. തി​യ​റ്റ​റി​ല്‍ പോ​യി കാ​ണാ​നാ​വി​ല്ല.

എ​നി​ക്ക് സ​ങ്ക​ട​മാ​യി. സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ടെ പോ​യി കാ​ണാ​മെ​ന്ന് വി​ചാ​രി​ച്ച് പ്ലാ​ന്‍ ചെ​യ്‌​തെ​ങ്കി​ലും ന​ട​ന്നി​ല്ല. സ​ത്യം തി​യ​റ്റ​റി​ല്‍ ക​മ​ല്‍ സാ​ര്‍ ത​ന്നെ ഒ​രു ഷോ ​ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.

അ​തി​ലേ​ക്ക് അ​ച്ഛ​ന് ക്ഷ​ണം വ​ന്നു. അ​ന്ന് വീ​ട്ടി​ല്‍ അ​ച്ഛ​നെ കു​റെ ടോ​ര്‍​ച്ച​ര്‍ ചെ​യ്തു, എ​ന്നെ കൂ​ടെ കൊ​ണ്ടു​പോ​വാ​ന്‍ വാ​ശി പി​ടി​ച്ചു. അ​ങ്ങ​നെ ഫ​സ്റ്റ് ഡേ ​ത​ന്നെ ഞാ​നും പോ​യി.

സി​നി​മ ക​ണ്ട് പു​റ​ത്ത് വ​ന്ന​പ്പോ​ള്‍ എ​ന്നെ ക​ണ്ട് ക​മ​ല്‍ സാ​ര്‍ അ​ച്ഛ​നോ​ട് പ​റ​ഞ്ഞു, ഇ​ത് കു​ട്ടി​ക​ള്‍​ക്ക് പ​റ്റി​യ പ​ട​മാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്ന്.

ആ ​സം​ഭ​വം ഞാ​ന്‍ ന​ന്നാ​യി ഓ​ര്‍​ക്കു​ന്നു​ണ്ട്. ഒ​രു സി​നി​മ എ​ന്ന നി​ല​യി​ൽ ത​ന്നെ ഒ​രു​പാ​ട് സ്വാ​ധീ​നം ചെ​യ്ത ചി​ത്ര​മാ​ണ് വി​രു​മാ​ണ്ടി. ഇ​ന്നും എ​ന്‍റെ ഡി​വി​ഡി ക​ള​ക്ഷ​നി​ല്‍ വി​രു​മാ​ണ്ടി ഉ​ണ്ട്. –കാ​ളി​ദാ​സ് ജ​യ​റാം

Related posts

Leave a Comment