പു​റ​ത്തു ന​ട​ക്കു​ന്ന ശ​ബ്ദം ആ​രും കേ​ട്ടി​ല്ല! മോ​ഷ​ണ​ത്തോ​ടൊ​പ്പം വീ​ടു പൂ​ട്ടി​യി​ട്ടും അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ വ​ര​ച്ചും ക​വ​ർ​ച്ചാ​സം​ഘ​ത്തി​ന്‍റെ വി​കൃ​തി​ക​ൾ

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി മേ​നോ​ൻ​ത​രി​ശ്, പ​ട്ടേം​പാ​ടം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ മോ​ഷ​ണ​ത്തോ​ടൊ​പ്പം വീ​ട് പൂ​ട്ടി​യി​ട്ടും ചു​മ​രു​ക​ളി​ൽ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ വ​ര​ച്ചും ക​വ​ർ​ച്ചാ​സം​ഘ​ത്തി​ന്‍റെ വി​കൃ​തി​ക​ൾ.

മേ​നോ​ൻ ത​രി​ശി​ൽ മു​തു​കാ​ട് മേ​ഴ്സി, പ​ട്ടേം പാ​ടം കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ജോ​യ്, കോ​ച്ചേ​രി​യി​ൽ ചാ​ക്കോ​ച്ച​ൻ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം.

മേ​ഴ്സി​യു​ടെ വീ​ടാ​ണ് പു​റ​ത്തു​നി​ന്ന് പൂ​ട്ടി വീ​ട്ടു​കാ​രെ പേ​ടി​പ്പി​ച്ച​ത്. പി​ന്നീ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച് പോ​ലീ​സെ​ത്തി​യാ​ണ് വാ​തി​ൽ തു​റ​ന്ന് വീ​ട്ടു​കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​രു​ടെ വീ​ടി​ന്‍റെ ചു​മ​രു​ക​ളി​ൽ അ​ശ്ലീ​ല വാ​ക്കു​ക​ൾ എ​ഴു​തി​വ​ച്ച​തി​നൊ​പ്പം ചി​ല അ​ശ്ലീ​ല പ​ട​ങ്ങ​ളും വ​ര​ച്ചു വ​ച്ചി​ട്ടു​ണ്ട്.

വീ​ടി​നു മു​ന്നി​ൽ വ​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ ഹെ​ൽ​മ​റ്റ് മ​റ്റൊ​രു വീ​ടി​ന്‍റെ മ​തി​ലി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ജോ​യി​യു​ടെ ടെ​റ​സ് വീ​ടി​നു മു​ക​ളി​ൽ ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന റ​ബ​ർ ഷീ​റ്റു​ക​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. വീ​ടി​നു പു​റ​ത്തെ ബാ​ത്റൂം ഉ​പ​യോ​ഗി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

അ​യ​ൽ​വാ​സി​യാ​യ കോ​ച്ചേ​രി​യി​ൽ ചാ​ക്കോ​ച്ച​ന്‍റെ വീ​ടി​നു​പു​റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന പൊ​ളി​ച്ച 70 നാ​ളി​കേ​ര​വും മോ​ഷ​ണം​പോ​യി.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് ന​ല്ല ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ വീ​ട്ടു​കാ​ർ ജ​നാ​ല​ക​ളെ​ല്ലാം അ​ട​ച്ചി​ട്ടാ​ണ് രാ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

ഇ​തി​നാ​ൽ പു​റ​ത്തു ന​ട​ക്കു​ന്ന ശ​ബ്ദം ആ​രും കേ​ട്ടി​ല്ല. പോ​ലീ​സ് എ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി.

പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള സി ​സി ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​ക്ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment