ആളില്ലാത്ത വീട്ടിൽ  മോ​ഷ​ണ​ത്തി​നു ക​യ​റി മ​ദ്യ​പി​ച്ച്  ഉറങ്ങിപ്പോയ കള്ളനെ ഇന്ന് കോടതിയിൽ   ഹാജരാക്കും;  കള്ളനെ കുടുക്കിയ ഉടമസ്ഥൻ പറ‍യുന്നതിങ്ങനെ…

ക​റു​ക​ച്ചാ​ൽ: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ​ത്തി​നു ക​യ​റി മ​ദ്യ​പി​ച്ച് ഉ​റ​ങ്ങി​പ്പോ​യ​തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ ക​ള്ള​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​റു​ക​ച്ചാ​ൽ ച​ന്പ​ക്ക​ര അ​ഞ്ചാ​നി​യി​ൽ എ.​ടി. മ​നോ​ജ് (46) ആ​ണ് വാ​ക​ത്താ​നം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​രി​യാ​രം തോ​ട്ട​യ്ക്കാ​ട് കൈ​ത​ളാ​വി​ൽ നി​ഷ​ൽ മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ മോ​ഷ്ടി​ക്കാ​ൻ ക​യ​റി​യപ്പോ​ഴാ​ണു ക​ള്ള​ൻ കു​ടു​ങ്ങി​പ്പോ​യ​ത്. നി​ഷ​ലും കു​ടും​ബ​വും നാ​ളു​ക​ളാ​യി തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് താ​മ​സം. അ​തി​നാ​ൽ വീ​ട് പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ടി​ന്‍റെ പി​ന്നി​ലെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​തു ക​ണ്ടു സ​മീ​പ​വാ​സി നോ​ക്കി​യ​പ്പോ​ൾ അ​ല​മാ​രി​ക്കു​ള്ളി​ലെ തു​ണി​ക​ളും മ​റ്റും വാ​രി​വ​ലി​ച്ചി​ട്ടി​രി​ക്കു​ന്ന​തു ക​ണ്ടു. ഉ​ട​ൻ ത​ന്നെ നി​ഷ​ലി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​നു നി​ഷ​ൽ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ വാ​തി​ലു​ക​ൾ അ​ക​ത്തു​നി​ന്നു പൂ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ക​ത്ത് ആ​ളു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ ഉ​ട​ൻ ത​ന്നെ വാ​ക​ത്താ​നം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

പോ​ലീ​സ് എ​ത്തി മു​ൻ​വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു ക​ട​ന്ന​പ്പോ​ൾ ബെ​ഡ് റൂ​മി​ലെ ത​റ​യി​ൽ ബെ​ഡ് ഷീ​റ്റ് വി​രി​ച്ച് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു ക​ള്ള​ൻ. പീ​ന്നി​ടാ​ണു താ​ൻ പി​ടി​യി​ലാ​യ വി​വ​രം ക​ള്ള​നു മ​ന​സി​ലാ​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​ക​ൽ സ​മ​യ​ത്ത് അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഓ​ടി​ള​ക്കി മോ​ഷ്ടി​ക്കാ​നെ​ത്തി​യ ക​ള്ള​ൻ വീ​ട്ടി​ൽ ആ​ളി​ല്ലെ​ന്നു മ​ന​സി​ലാ​യ​തോ​ടെ ര​ണ്ടാ​മ​തു വീ​ണ്ടു​മെ​ത്തി മ​ദ്യ​പി​ച്ചു വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളു​ടെ പേ​രി​ൽ ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മോ​ഷ​ണക്കേസു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts