Set us Home Page

ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ ചെ​യ്യു​മ്പോ​ൾ പരിശീലനം വേണം: കൽക്കി

ബോ​ളി​വു​ഡ് താ​രം ക​ല്‍​ക്കി കോച്ച്‌ലിന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. സി​നി​മ​യി​ല്‍ ഇന്‍റിമേറ്റ് രംഗങ്ങൾ ചെ​യ്യു​മ്പോ​ള്‍ പ​രി​ശീ​ല​നം ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. അ​ടു​ത്തി​ടെ ന​ട​ന്നൊ​രു അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ന​ടി ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ള്‍ ചെ​യ്യു​മ്പോ​ള്‍ മു​ന്‍​കൂ​ട്ടി പ​രി​ശീ​ല​നം വേ​ണ​മെ​ന്നും ഇ​തി​നാ​യി പ​രി​ശീ​ല​ന ക​ള​രി അ​ഥ​വാ വ​ര്‍​ക്ക് ഷോ​പ്പു​ക​ള്‍ വേ​ണ​മെ​ന്നാ​ണ് ക​ല്‍​ക്കി​യു​ടെ അ​ഭി​പ്രാ​യം.

നൃ​ത്ത​മോ ആ​ക്ഷ​ന്‍ കൊ​റി​യോ​ഗ്രാ​ഫി​യോ ചെ​യ്യു​ന്ന​തു​പോ​ലെ സീ​നി​ലെ ഒാരോ രം​ഗ​വും ചി​ട്ട​പ്പെ​ടു​ത്തി​യെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഏ​റെ​യു​ണ്ടെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. ഇ​ല്ലെ​ങ്കി​ല്‍ സം​ഗ​തി ചി​ല​പ്പോൾ ത​ല്‍​സ​മ​യം ന​ട​ന്നെ​ന്നും വ​രി​ല്ലെ​ന്നും ക​ല്‍​ക്കി പ​റ​യു​ന്നു.

ഇ​ന്‍റി​മേ​റ്റ് സീ​നി​നാ​യി താ​ന്‍ റി​ഹേ​ഴ്‍​സ​ല്‍ എ​ടു​ത്തു​വെ​ന്ന് ക​ല്‍​ക്കി പ​റ​യു​ന്നു. അ​ഭി​ന​യി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ​ര​സ്പ​രം എ​ങ്ങ​നെ സ്പ​ര്‍​ശി​ക്ക​ണം എ​ന്ന​ത് വ​രെ സ​ഹ​താ​ര​ങ്ങ​ള്‍ ത​മ്മി​ല്‍ ച​ര്‍​ച്ച ചെ​യ്തി​രു​ന്നെ​ന്നും അ​ഭി​മു​ഖ​ത്തി​ല്‍ ക​ല്‍​ക്കി വെ​ളി​പ്പെ​ടു​ത്തി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS