ക​ഥാ​പ്ര​സം​ഗ​ത്തി​ലെ വി​ജ​യം പ്രി​യ അ​ധ്യാ​പ​ക​ന് സ​മ​ർ​പ്പി​ച്ച് മേ​ധ പ്ര​ദീ​പും കൂ​ട്ട​രും; പരിശീലനത്തിനിടെ  അധ്യാപകന്‍റെ വേർപാട് വേദനയായിരുന്നെങ്കിലും തളരാതെയുള്ള പരിശ്രമം വിജയത്തിലെത്തിച്ചെന്ന് കുട്ടികൾ

ആ​ല​പ്പു​ഴ: ക​ഥാ​പ്ര​സം​ഗ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് പ്രി​യ അ​ധ്യാ​പ​ക​ന്‍റെ വി​യോ​ഗം… മേ​ധ പ്ര​ദീ​പും കൂ​ട്ട​രും പ​ക്ഷേ ത​ക​ർ​ന്നി​ല്ല, ത​ള​ർ​ന്നി​ല്ല. അ​വ​ർ ആ​വേ​ശോ​ജ്വ​ലം പ​രി​ശീ​ലി​ച്ചു, ക​ഥ​പ​റ​ഞ്ഞു. യ​മ​നി​ലെ ശൈ​ശ​വ വി​വാ​ഹ​ത്തി​ന്‍റെ ദു​ര​ന്തം പേ​റി​യ നു​ജു​ല​യു​ടെ ക​ഥ. സം​സ്ഥാ​ന​ത​ല​ത്തി​ലും എ-​ഗ്രേ​ഡ് നേ​ടി വി​ജ​യം ത​ങ്ങ​ളു​ടെ പ്രി​യ ഗു​രു​വി​ന് സ​മ​ർ​പ്പി​ച്ചു മേ​ധ​യും സം​ഘ​വും.

ക​ണ്ണൂ​ർ ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മേ​ധ​യ്ക്കൊ​പ്പം അ​മ​ന്യ​യും ആ​ദി​ത്യ​യും ശ്രേ​യ​യും ആ​ർ​ഷ്യ ധ​ന​രാ​ജു​മാ​ണ് അ​ര​ങ്ങി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ അ​വ​ധി​ക്കാ​ല​ത്താ​ണ് ക​ഥാ​പ്ര​സം​ഗം റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നും പി​ലാ​ത്ത​റ സ്വ​ദേ​ശി​യു​മാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി(71)​യി​ൽ നി​ന്നും ക​ഥ അ​ഭ്യ​സി​ച്ചു തു​ട​ങ്ങി​യ​ത്.

പ​രി​ശീ​ല​ന​ത്തി​നി​ടെ ആ​റു​മാ​സം മു​ന്പ് ആ​ക​സ്മി​ക​മാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ഹൃ​ദ​യ​സം​ബ​ന്ധി​യാ​യ അ​സു​ഖം മൂ​ലം മ​ര​ണ​മ​ട​ഞ്ഞു. അ​ഞ്ചാം​ക്ലാ​സ് മു​ത​ൽ മാ​സ്റ്റ​റു​ടെ കീ​ഴി​ലാ​യി​രു​ന്നു അ​ധ്യ​യ​നം.പി​ന്നീ​ട് സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ജ​യി​ക്ക​ണ​മെ​ന്ന​ത് മേ​ധ​യും കൂ​ട്ട​രും വ്ര​ത​മാ​യെ​ടു​ത്തു.

ക​ഴി​ഞ്ഞ​തി​ന്‍റെ മു​ൻ​വ​ർ​ഷം ക​ണ്ണൂ​രി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ അ​പ്പീ​ലി​ലൂ​ടെ എ​ത്തി മേ​ധ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് എ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​നും ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മാ​സ്റ്റ​റു​ടെ ശി​ഷ്യ​ർ മ​ത്സ​രി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്.

Related posts