പോ​​ഗ്ബ ഡ​​ബി​​ളി​​ൽ യു​​ണൈ​​റ്റ​​ഡ്

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നു തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. 64, 78 മി​​നി​​റ്റു​​ക​​ളി​​ൽ പോ​​ഗ്ബ ലോം​​ഗ്റേ​​ഞ്ച് ഗോ​​ളു​​ക​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡ് 3-1ന് ​​ഹ​​ഡേ​​ഴ്സ്ഫീ​​ൽ​​ഡി​​നെ കീ​​ഴ​​ട​​ക്കി. 28-ാം മി​​നി​​റ്റി​​ൽ ന​​മാ​​ൻ​​ജ മാ​​റ്റി​​ക്കി​​ലൂ​​ടെ യു​​ണൈ​​റ്റ​​ഡ് ലീ​​ഡ് നേ​​ടി.

51 പോയിന്‍റുമായി ലീ​​ഗി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ലി​​വ​​ർ​​പൂ​​ൾ 4-0ന് ​​ന്യൂ​​കാ​​സി​​ലി​​നെ കീ​​ഴ​​ട​​ക്കി. ലോ​​വ്റ​​ൻ (11-ാം മി​​നി​​റ്റ്), മു​​ഹ​​മ്മ​​ദ് സ​​ല (47-പെ​​ന​​ൽ​​റ്റി), ഷാ​​ഖി​​രി (79-ാം മി​​നി​​റ്റ്), ഫാ​​ബി​​നോ (85-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ലി​​വ​​ർ​​പൂ​​ളി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു. അ​​തേ​​സ​​മ​​യം, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 1-2ന് ​​ലെ​​സ്റ്റ​​ർ സി​​റ്റി​​യോ​​ട് തോ​​റ്റു. ടോ​​ട്ട​​നം 5-0ന് ​​ബോ​​ണ്‍​മ​​ത്തി​​നെ കീ​​ഴ​​ട​​ക്കി.

Related posts