കലോത്‌സവ ഭ​ക്ഷ​ണ​ശാ​ല​യി​ൽ “ക​യ​റി​പ്പി​ടി​ത്തം’: അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആ​ളെ പോ​ലീ​സു​കാ​രി ത​ന്നെ കീ​ഴ്പ്പെ​ടു​ത്തി; അറസ്റ്റിലായത് കോട്ടയം സ്വദേശി

തൃ​ശൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ ദേഹത്തു ക​യ​റി​പ്പി​ടി​ച്ച ക​ലോ​ത്സ​വ ക​ല​വ​റ​യി​ലെ സ​ഹാ​യി​യെ വ​നി​താ പോ​ലീ​സു​കാ​രി ത​ന്നെ കീ​ഴ്പെടു​ത്തി ഈ​സ്റ്റ് പോ​ലീ​സി​നു കൈ​മാ​റി. കോ​ട്ട​യം സ്വ​ദേ​ശി വി​ജ​യ​ൻ(58) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ലോ​ത്സ​വ ഭ​ക്ഷ​ണ​ശാ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ഭ​ക്ഷ​ണ​നേ​ര​ത്താ​ണ് സം​ഭ​വം. ദേഹത്തു ക​യ​റി​പ്പി​ടി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​യാ​ളെ വ​നി​താ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ അ​തി​ക്ര​മം പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും പ​തി​ഞ്ഞി​ട്ടു​ണ്ട്. കെഎപി ര​ണ്ടാം ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​രി​യാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആ​ളെ കീ​ഴ്പെടു​ത്തി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts