ഇങ്ങനെയൊക്കെ ചെയ്യാമോ? കാ​ന​യി​ല്ല, “കാറ്റുകൊള്ളാൻ’ മാത്രം ഒരു കലുങ്ക് നിർമാണം; പിന്നാലെ പരാതി

വ​ര​ന്ത​ര​പ്പി​ള്ളി: ന​ന്തി​പു​ലം – വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡി​ൽ കാ​ന​ നിർമിക്കാതെ ന​ട​ക്കു​ന്ന ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നെ​തി​രെ പ​രാ​തി. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഒ​രു ഭാ​ഗ​ത്ത് കാ​ന നി​ർ​മി​ക്കാ​തെ ക​ലു​ങ്ക് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ക്കു​ന്ന റോ​ഡി​ലാ​ണ് അ​ശാ​സ്ത്രീ​യ​മാ​യ ക​ലു​ങ്ക് നി​ർ​മാ​ണം.

വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്ന ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ന നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വെ​ള്ളം ഒ​ഴു​ക്കി​ക​ള​യാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​കും. നി​ല​വി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ ചെ​റി​യ കാ​ന തീ​ർ​ത്താ​ണ് വെ​ള്ളം ഒ​ഴു​ക്കി​ക​ള​യു​ന്ന​ത്.

വ​ര​ന്ത​ര​പ്പി​ള്ളി റിം​ഗ് റോ​ഡി​ലും കാ​ന തീ​ർ​ത്ത് പ്ര​ധാ​ന റോ​ഡി​ലെ കാ​ന​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ൽ മാ​ത്ര​മാ​ണ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യൂ​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​കാ​ന​യി​ല്ലാ​തെ ക​ലു​ങ്ക് നി​ർ​മി​ച്ചാ​ൽ വെ​ള്ളം കെ​ട്ടി നി​ന്ന് റോ​ഡ് ത​ക​രാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

ക​ലു​ങ്ക് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ന്പാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ന നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ൻ, സ​ന്തോ​ഷ് പു​ളി​ഞ്ചോ​ട്, സ​ന്തോ​ഷ് വ​ര​ന്ത​ര​പ്പി​ള്ളി എ​ന്നി​വ​ർ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

Related posts

Leave a Comment