അ​ണി​ക​ളു​ടെ ചി​ന്ന​മ്മ അ​വ​രെ അ​ഭി​സം​ബോ​ധ​ന​യും ചെ​യ്തു! നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പടിയോ​ടെ അ​ണി​ക​ളി​ൽ ആ​വേ​ശം വി​ത​റി ശ​ശി​ക​ല ചെ​ന്നൈ​യി​ൽ

ചെ​ന്നൈ: അ​ണി​ക​ളി​ൽ ആ​വേ​ശം വി​ത​റി ശ​ശി​ക​ല ചെ​ന്നൈ​യി​ൽ. ജ​യി​ൽ​വാ​സ​ത്തി​നും കോ​വി​ഡ് ചി​കി​ത്സ​യ്ക്കും ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​യ ശ​ശി​ക​ല ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ ചെ​ന്നൈ​യി​ൽ എം.​ജി.​ആ​റി​ന്‍റെ വ​സ​തി​യി​ലെ​ത്തി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

അ​ണി​ക​ളു​ടെ ചി​ന്ന​മ്മ അ​വ​രെ അ​ഭി​സം​ബോ​ധ​ന​യും ചെ​യ്തു. മ​റീ​ന ബീ​ച്ചി​ലെ ജ​യ​ല​ളി​ത സ​മാ​ധി​യി​ൽ പ​രി​പാ​ടി ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​കാ​ത്ത​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചാ​യി​രു​ന്നു ശ​ശി​ക​ല​യു​ടെ പ്ര​സം​ഗം.
നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ശ​ശി​ക​ല ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ​ത്.

ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​സ്താ​വ​ന​യി​ൽ അ​ണി​ക​ൾ​ക്കും എ​തി​രാ​ളി​ക​ൾ​ക്കും ഒ​രേ​പോ​ലെ​യു​ള്ള വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മു​ണ്ടാ​യി​രു​ന്നു- ഞാ​ൻ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ടാ​വും.

വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ മാ​റ്റി​വ​ച്ച് ഒ​ര​മ്മ​പെ​റ്റ മ​ക്ക​ളെ​പ്പോ​ലെ ഒ​രു​മി​ച്ചു നി​ൽ​ക്ക​ണം. ജ്യോ​ത്സ്യന്മാ​ർ നി​ശ്ച​യി​ച്ച ശു​ഭ മു​ഹൂ​ർ​ത്ത​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യ്ക്കാ​ണ് ശ​ശി​ക​ല ബം​ഗ​ളു​രു​വി​ലെ റി​സോ​ർ​ട്ടി​ൽ​നി​ന്ന് യാ​ത്ര തു​ട​ങ്ങി​യ​ത്.

ഇ​രു​പ​തു മ​ണി​ക്കൂ​റോ​ളം എ​ടു​ത്ത് ഒ​ട്ടേ​റെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ് ചെ​ന്നൈ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​ത്.

ജ​യ​ല​ളി​ത ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലാ​ൻ​ഡ് ക്രൂ​സ​ർ കാ​റി​ലാ​യി​രു​ന്നു യാ​ത്ര.
സ​ർ​ക്കാ​രി​ന്‍റെ സ​മ്മ​ർ​ദ്ദ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് അ​ണ്ണാ​ഡി​എം​കെ കൊ​ടി മു​ന്നി​ൽ പാ​റി​ക്ക​ളി​ച്ചു.

Related posts

Leave a Comment