രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നു; യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനും ശ്രമങ്ങള്‍; ഹിന്ദു തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് കമല്‍ഹാസന്‍

ചെ​ന്നൈ: രാ​ജ്യ​ത്ത് ഹി​ന്ദു തീ​വ്ര​വാ​ദം നി​ല​നി​ൽ​ക്കു​ന്ന​താ​യി ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ സം​വാ​ദ​ങ്ങ​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​വ​ർ ഇ​ന്ന് അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ പ​ഴ​യ നി​ല​പാ​ടു​ക​ൾ ഇ​വ​ർ കൈ​യൊ​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. എ​ന്താ​ണോ നി​രൂ​പി​ക്കു​ന്ന​ത് അ​ത് നേ​ടി​യെ​ടു​ക്കാ​ൻ മ​സി​ൽ പ​വ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ഇ​വ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​ഭി​ര​മി​ക്കു​ന്നു. ഹി​ന്ദു തീ​വ്ര​വാ​ദി എ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​വ​ര്‍​ത​ന്നെ ഉ​ത്ത​രം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ന​ന്ദ​വി​ക​ട​ന്‍ മാ​സി​ക​യി​ലെ പ്ര​തി​വാ​ര പം​ക്തി​യി​ലാ​ണ് ക​മ​ൽ ഹി​ന്ദു തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. ഹി​ന്ദു​ത്വ​വാ​ദം ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​ന് കോ​ട്ടം ത​ട്ടി​ക്കു​മോ എ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ക​മ​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. യു​വാ​ക്ക​ളി​ല്‍ ജാ​തി​യു​ടെ പേ​രി​ല്‍ വി​ദ്വേ​ഷം കു​ത്തി​വ​യ്ക്കാ​നാ​ണു ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ​രു​ടെ രാ​ഷ്ട്രീ​യ വ​ള​ര്‍​ച്ച താ​ല്‍​ക്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.

Related posts